സരിത ഡല്‍ഹിയില്‍ വന്നാല്‍ താമസിച്ചിരുന്നത് ജോസ് കെ. മാണിയുടെ ഫ്ളാറ്റിൽ- പിസി ജോര്‍ജ്

single-img
22 April 2015

pcതിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ ഡല്‍ഹിയില്‍ വന്നാല്‍ താമസിച്ചിരുന്നത് ജോസ് കെ. മാണിയുടെ ഫ്ളാറ്റിലാണെന്നാണ് ജോര്‍ജ്. ഇക്കാര്യം കാട്ടി താന്‍ ബുധനാഴ്ച തെളിവു സഹിതം സോളാര്‍ കമ്മീഷനു മുന്നില്‍ മൊഴി നല്‍കും. സരിതയെ കേന്ദ്രമന്ത്രിമാരുമായി ബന്ധപ്പെടുത്തിയത് പത്തനംതിട്ട എം പി ആന്റോ ആന്റണിയും ജോസ് കെ. മാണിയുമാണെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

സരിത പത്രസമ്മേളനം നടത്തി ഉയര്‍ത്തികാട്ടിയ കത്തിലാണ് ജോസ് കെ മാണി തന്നെ പീഡിപ്പിച്ചെന്ന കാര്യം വ്യക്തമാക്കിയത്. കത്തില്‍ പറഞ്ഞിരിക്കുന്ന ആരോപണം സരിതയും ജോസ് കെ മാണിയും അദ്ദേഹത്തിന്റെ കുടുംബവും തള്ളിപ്പറഞ്ഞിരുന്നു.  എന്നാല്‍ പ്രസ്തുത കത്തും താന്‍ വായിച്ച കത്തും ഒന്നുതന്നെയാണെന്നും  ഇക്കാര്യങ്ങളെല്ലാം താന്‍ സോളാര്‍ കമ്മിഷന് മുന്നില്‍ അവതിരിപ്പിക്കുമെന്നും ജോര്‍ജ് വ്യക്തമാക്കി.