ബിഹാറിലുണ്ടായ ചുഴലിക്കാറ്റില്‍ 32 പേര്‍ മരിച്ചു

single-img
22 April 2015

biharപട്‌ന: ബിഹാറിൽ കഴിഞ്ഞ രാത്രി ഉണ്ടായ ചുഴലിക്കാറ്റില്‍ 32 പേര്‍ മരിച്ചു. എണ്‍പതിലധികം പേര്‍ക്കു പരുക്കേറ്റു. ചുഴലിക്കാറ്റില്‍ കൃഷിയും റോഡുകളും ആയിരക്കണക്കിനു വീടുകളും തകര്‍ന്നു.പൂര്‍ണിയ ജില്ലയില്‍ മാത്രം ഇരുപത്തിയഞ്ചോളം പേര്‍ മരിച്ചതായാണ് കണക്ക്. മാധേപുര ജില്ലയില്‍ ആറും മധുബാനിയില്‍ ഒരാളും മരിച്ചു. ചുഴലിക്കാറ്റ് നാശം വിതച്ചതോടെ ജനജീവിതവും സ്തംഭിച്ചു.ആയിരക്കണക്കിനു മരങ്ങളും വൈദ്യുതികമ്പികളും ചുഴറ്റിയെറിഞ്ഞുകൊണ്ടു കാറ്റ് വീശിതുടങ്ങിയത്. അറാറിയ, സുപോല്‍, കടീഹര്‍, സഹര്‍സ എന്നീ ജില്ലകളെയും ചുഴലിക്കാറ്റ് ചെറിയതോതില്‍ ബാധിച്ചു.