യെമനില്‍ സൗദി അവസാനിപ്പിച്ച വ്യോമാക്രമണം പുനരാരംഭിച്ചു

single-img
22 April 2015

yemenസനാ: യെമനില്‍ അവസാനിപ്പിച്ച വ്യോമാക്രമണം സൗദി  പുനരാരംഭിച്ചു. മൂന്നാമത്തെ വലിയ നഗരമായ തായിസിലെ ഹൂതി വിമതര്‍ക്കു നേരെയാണ് വ്യോമാക്രമണം ഉണ്ടായത്.  സൗദിയുടെ നേതൃത്വത്തില്‍ ദശരാഷ്ട്രസഖ്യം നടത്തിവന്ന വ്യോമാക്രമണം അവസാനിപ്പിച്ചതായി രാവിലെ അറിയിപ്പു വന്നിരുന്നു.എന്നാൽ വിമതര്‍ സര്‍ക്കാര്‍ സേനയ്ക്കു നേര്‍ക്ക് ആക്രമണം നടത്തിയതാണ് വ്യോമാക്രമണം പുനരാരംഭിക്കാന്‍ സൗദിയെ പ്രേരിപ്പിച്ചത്. ഈ യൂണിറ്റ് വിമതര്‍ക്കു മുന്നില്‍ പരാജയപ്പെട്ടു. രണ്ടാമത്തെ നഗരമായ ഏഡനിലും വിമതരുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു.