വാട്ട്സ്ആപ്പ് വഴി ഐഫോണിൽ ഫോണ്‍ വിളി സാധ്യമാക്കുന്ന സംവിധാനം യാഥാര്‍ത്ഥ്യമാകുന്നു

single-img
22 April 2015

whatsapp_generic_650ഐഫോണിൽ വാട്ട്സ്ആപ്പ് വഴി ഫോണ്‍ വിളി സാധ്യമാക്കുന്ന സംവിധാനം യാഥാര്‍ത്ഥ്യമാകുന്നു. കഴിഞ്ഞദിവസം മുതല്‍ ഫോണ്‍ വിളി സാധ്യമാക്കുന്ന വാട്ട്സ്ആപ്പിന്റെ പുതിയ പതിപ്പ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ലഭ്യമായിത്തുടങ്ങി. എന്നാല്‍ അടുത്ത ഏതാനും ആഴ്ചകള്‍കൊണ്ടുമാത്രമെ ഈ സംവിധാനം മുഴുവന്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ലഭ്യമാകുകയുള്ളുവെന്ന് പ്ലേ സ്റ്റോറിലെ വിവരണത്തില്‍ പറയുന്നു. അതുകൊണ്ടു ഇപ്പോള്‍ വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്താലും കോളിംഗ് ഫീച്ചര്‍ ഉടനടി ലഭിക്കണമെന്നില്ല. ഏതായാലും വാട്ട്സ്ആപ്പ് കോളിംഗിനായുള്ള ഐഫോണ്‍ ഉപയോക്താക്കളുടെ കാത്തിരിപ്പിന് വിരാമമാകുകയാണെന്ന് ഉറപ്പിക്കാം.