മാധ്യമങ്ങളെ തന്റെ അടുത്തേക്ക് വിടരുതെന്ന് പൊലീസിന് കെജ്‌രിവാളിന്റെ നിര്‍ദ്ദേശം

single-img
22 April 2015

Kejariwalന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ എഎപി പ്രക്ഷോഭം നടത്തുമ്പോള്‍ മാധ്യമങ്ങളെ തന്റെ അടുത്തേക്ക് കടത്തി വിടരുതെന്ന് കെജ്‌രിവാള്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഇന്നലെ സംസ്ഥാന പൊലീസിന് മുഖ്യമന്ത്രിയുടെ ജോയിന്റ് സെക്രട്ടറിയാണ് നിര്‍ദ്ദേശം കൈമാറിയത്. ഡല്‍ഹിയിലെ ജന്ദര്‍മന്തറിലാണ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ റാലി നടക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ വിമതപ്രവര്‍ത്തനങ്ങളെയും വിവാദങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് തലയൂരാനാണ് അരവിന്ദ് കെജ്‌രിവാളിന്റെ മാധ്യമ നിയന്ത്രണം.