നേപ്പാളില്‍ ഇന്ത്യക്കാർ സഞ്ചരിച്ചിരുന്ന ബസ് കുഴിയിലേക്കു മറിഞ്ഞ് 12 പേര്‍ മരിച്ചു

single-img
22 April 2015

accident7കഠ്മണ്ഡു: നേപ്പാളില്‍ തീര്‍ഥാടനത്തിനു പോയ ഇന്ത്യക്കാർ സഞ്ചരിച്ചിരുന്ന ബസ് കുഴിയിലേക്കു മറിഞ്ഞ് 12 പേര്‍ മരിച്ചു.  അപകടത്തിൽ 27 പേര്‍ക്കു പരുക്കേറ്റു. കഠ്മണ്ഡുവിലെ പശുപതിനാത് ക്ഷേത്രത്തിലേക്കു തീര്‍ഥാനടത്തിനു പോയ 45 പേരടങ്ങുന്ന ഗുജറാത്തി സംഘം തിരിച്ചു ഗോരഖ്പൂറിലേക്കു വരവെയാണ് ബസ് 100 മീറ്ററോളം താഴ്ചയിലുള്ള കുഴിയിലേക്ക് മറിഞ്ഞത്.
ധാഡിങ് ജി ല്ലയിലെ നൗബിസ് ഗ്രാമിത്തിലെ കുന്നിന്മുകളിലുള്ള റോഡില്‍ നിന്ന് കുഴിയിലേക്കു മറിഞ്ഞാണ് അപകടം ഉണ്ടായത്.

സുരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ത്രിഭുവന്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ഉടന്‍ തന്നെ കഠ്മണ്ഡുവിലെ ആശുപത്രിയില്‍ എത്തിച്ചു. ആറു പേരുടെ നില ഗുരുതരമാണ്. മലയിടുക്കിലാണ് ബസ് കുടുങ്ങിയിരിക്കുന്നത്. ബസിനടിയില്‍ ആളുകളുണ്ടായിരിക്കാമെന്നും ഇതു മരണനിരക്ക് ഉയര്‍ ത്തിയേക്കാം.