ലോകത്തിലെ ഏറ്റവും വലിയ കിഡ്‌നി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു; ഭാരം 2.75 കിലോ

single-img
22 April 2015

biggest-kidneyന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ കിഡ്‌നി ഓപ്പറേഷൻ ചെയ്തു നീക്കി. ഡല്‍ഹി സര്‍ ഗംഗ രാം ഹോസ്പിറ്റലില്‍ വെച്ച നടന്ന ഓപ്പറേഷനിലാണ് 2.75 കിലോ ഭാരമുള്ള കിഡ്‌നി നീക്കം ചെയ്തത്. സാധാരണയായി ആരോഗ്യവാനായ ഒരു മനുഷ്യന്റെ കിഡ്‌നിക്ക് 130 ഗ്രാം ഭാരം മാത്രമേ ഉണ്ടാകുകയുള്ളൂ.

ശക്തമായ വയറു വേദനയെ തുടര്‍ന്ന് എത്തിയ 45 കാരനില്‍ നിന്നുമാണ് ഡോക്ട്ടര്‍ ഗുപ്തയുടെ നേതൃത്വത്തിൽ 3 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ഒടുവിൽ കിഡ്‌നി നീക്കം ചെയ്തത്.  കടുത്ത വയറു വേദന, പനി, മൂത്രത്തിലൂടെ രക്തം പോകല്‍ തുടങ്ങിയ രോഗ ലക്ഷണങ്ങളുമായി എത്തിയ രോഗിയില്‍ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടു കിഡ്‌നികളില്‍ ഒന്നിന് അസാധാരണമായ വലിപ്പം കണ്ടത്.

കുടലുകളെ സമ്മര്‍ദ്ധാവസ്ഥയിലാക്കി വളര്‍ന്ന നിലയിലായിരുന്നു കിഡ്‌നി. കിഡ്‌നിയുടെ അസാധാരണമായ വലുപ്പത്തെ തുടര്‍ന്ന്, രോഗിക്ക് ധാരാളം രക്തം നഷ്ടപ്പെട്ടിട്ടുണ്ട്. 12.5 മില്ല്യന്‍ ജനങ്ങളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന രോഗാവസ്ഥയാണ് ഇത്.