ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ മെയിന്റനന്‍സ് യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടിക്ക് തീപിടിച്ചു

single-img
22 April 2015

trainന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ മെയിന്റനന്‍സ് യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടിക്ക് തീപിടിച്ചതിനെത്തുടര്‍ന്ന് ട്രെയിനുകൾ വൈകി. ഭുവനേശ്വര്‍, സീല്‍ദ, ജമ്മു രാജധാനികളും ഡെറാഡൂണ്‍ എക്‌സ്പ്രസ്സുമാണ് വൈകിയത്.

മെയിന്റനന്‍സ് യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന രാജധാനിയുടെ ആറ് കോച്ചുകളിലാണ് തീപിടിച്ചത്. ഭുവനേശ്വര്‍, സീല്‍ദ രാജധാനികളുടെ കാലി കംപാര്‍ട്ട്‌മെന്റുകള്‍ക്കാണ് തീപിടിച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തല്ല. എ.സി കോച്ചുകളുടെ ഇന്ധനപൈപ്പില്‍ നിന്നാവാം തീ പടര്‍ന്നതെന്ന് കരുതുന്നു.  സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.