നെറ്റ് ന്യൂട്രാലിറ്റി;ട്രായിക്ക് നിര്‍ദ്ദേശം അയയ്ക്കാനുള്ള സമയപരിധി ഏപ്രില്‍ 24ന് അവസാനിക്കും

single-img
22 April 2015

SaveTheInternet-NetNeutrality-Indiaദില്ലി:  നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് നിര്‍ദ്ദേശം അയയ്ക്കാനുള്ള സമയപരിധി ഏപ്രില്‍ 24ന് അവസാനിക്കും. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ ആവശ്യത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം സമര്‍പ്പിക്കാം. ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പ്രത്യേക സേവനങ്ങള്‍ക്ക് കൂടുതല്‍ പണം വേണമെന്നാണ് ടെലികോം കമ്പനികളുടെ ആവശ്യം.

ജനപ്രിയ സൈറ്റുകള്‍ക്കും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കും കൂടുതല്‍ പണം ഈടാക്കി ഇന്റര്‍നെറ്റ് രംഗം കുത്തകവത്കരിക്കനാണ് ടെലികോം കമ്പനികളുടെ ശ്രമമെന്ന് ഇതിനകം തന്നെ ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. കമ്പനികളുടെ ആവശ്യത്തില്‍ ട്രായ് അനുകൂല തീരുമാനമെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ലക്ഷക്കണക്കിന് മെയിലുകളാണ് ട്രായിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇതിനകം 9 ലക്ഷത്തോളം ഇ മെയിലുകള്‍ ട്രായിക്ക് ലഭിച്ചതായാണ് വിവരം.  സോഷ്യല്‍ മീഡിയ വഴിയുള്ള കാമ്പയിനാണ് ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിക്കുവേണ്ടിയുള്ള പ്രതിഷേധം ശക്തിപ്പെടാന്‍ കാരണമായത്.