ബി.എസ്‌.എന്‍.എല്‍ സംഘടനകളുടെ 48 മണിക്കൂര്‍ പണിമുടക്ക്‌ തുടങ്ങി

single-img
21 April 2015

downloadകേന്ദ്രനയങ്ങള്‍ ബി.എസ്‌.എന്‍.എലിനെ തകര്‍ക്കുന്നതാണെന്നാരോപിച്ച്‌ ബി.എസ്‌.എന്‍.എല്‍. എക്‌സിക്യൂട്ടീവ്‌, നോണ്‍ എക്‌സിക്യൂട്ടീവ്‌ സംഘടനകളുടെ സംയുക്‌തവേദിയുടെ ആഭിമുഖ്യത്തില്‍ 48 മണിക്കൂര്‍ പണിമുടക്ക്‌ തുടങ്ങി. ഇതേത്തുടര്‍ന്ന്‌ ഇന്നും നാളെയും ബി.എസ്‌.എന്‍.എല്‍. സേവനങ്ങള്‍ തടസപ്പെടുമെന്നാണു സൂചന.
സമരം കസ്‌റ്റമര്‍ സര്‍വീസ്‌ സെന്ററുകളെയും ബാധിച്ചേക്കാം. പണിമുടക്കിനു മുന്നോടിയായി രാജ്യത്തൊട്ടാകെ വിവിധ ഓഫീസുകള്‍ക്കും ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ക്കും മുമ്പില്‍ ജീവനക്കാര്‍ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു.