മതപരമായ വൈവിദ്ധ്യവും സഹിഷ്ണുതയുമുള്ള ഇന്ത്യയെ ഐ.എസ് തീവ്രവാദികള്‍ക്ക് ഒരിക്കലും സ്വാധീനിക്കാന്‍ കഴിയില്ലെന്ന് യു.എസ് വിദഗ്ദന്‍ ഗാരി ലാഫര്‍

single-img
21 April 2015

f4dd6054-6bc9-4895-a8f8-716f45b880e4_16x9_600x338

മറ്റൊരിടത്തും കാണാനാകാത്ത തരത്തിലുള്ള മതപരമായ വൈവിധ്യവും സഹിഷ്ണുതയുമാണ് ഇന്ത്യയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയ്ക്ക് സാന്നിദ്ധ്യം നല്‍കാത്തതെന്ന് ഭീകരപ്രവര്‍ത്തനം നിരീക്ഷിക്കുന്ന യുഎസ് വിദഗ്ധന്‍ ഗാരി ലാഫ്രി. ഇവിടെ നിരവധി മതങ്ങളും പള്ളികളും അമ്പലങ്ങളും മസ്ജിദുകളും അടുത്തടുത്തായി കഴിയുന്നത് അതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

നിരവധി മതങ്ങള്‍ ഐക്യത്തോടെ കഴിയുന്ന ഇന്ത്യയിലെ മതവൈവിധ്യവും മറ്റും ആവേശകരമായി ഇവിടം സന്ദര്‍ശിക്കുമ്പോള്‍ തോന്നാറുണ്ടെന്നും ലാഫ്രി പറഞ്ഞു. ആ ഒരു മതേതരത്വം കാത്തു സൂക്ഷിക്കുന്നതിനാല്‍ തന്നെ ഇന്ത്യക്കാര്‍ക്കിടയില്‍ ഐഎസ് സ്വാധീനം വളരെ കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു മതത്തിനു ഭൂരിപക്ഷമുള്ള രാജ്യങ്ങളിലാണ് മുസ്ലീങ്ങളെ ഒരുമിച്ചു കൊണ്ടുവരാന്‍ ഐഎസിനു കഴിയുന്നതെന്നും എന്നാല്‍ ഇന്ത്യയില്‍ അതു നടക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎസും യൂറോപ്പുമാണ് ഐഎസിനെ കുറിച്ച് ഏറ്റവുമധികം ആശങ്കയേറിയ രാജ്യങ്ങളെന്നും ഒരു ക്യാന്‍സര്‍ പോലെ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന പ്രബലമായ സംഘടനയെ തകര്‍ക്കാന്‍ അത്രയെളുപ്പം കഴിയില്ലെന്നും ലാഫ്രി പറഞ്ഞു. എന്നാല്‍ മതപരമായ അസഹിഷ്ണുതയുടെ പേരില്‍ ഭീകരപ്രവര്‍ത്തനം ഇന്ത്യയില്‍ ഉയരുന്നുണ്ടെന്നും അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇറാഖ് എന്നിവകഴഞ്ഞാല്‍ 2014ല്‍ ഏറ്റവും കൂടുതല്‍ ഭീകരാക്രമണമുണ്ടായ രാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്താണെന്നും യുഎസിന്റെ നാഷനല്‍ സെന്റര്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ടെററിസം ആന്‍ഡ് റെസ്‌പോണ്‍സസ് ടു ടെററിസം ഡയറക്ടറാണ് ലാഫ്രി സൂചിപ്പിച്ചു.