നേഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗ്ഗീസിന് മുന്‍കൂര്‍ ജാമ്യപേക്ഷയ്ക്കായി ഹൈക്കോടതിയില്‍ ഹാജരാകുന്നത് ബി.ജെ.പി നേതാവും അഭിഭാഷകനുമായ പി. എസ്. ശ്രീധരന്‍ പിള്ള

single-img
21 April 2015

uthup-vargheseകുവൈത്തിലേക്ക് നേഴ്‌സ്മാരെ റിക്രൂട്ട് ചെയ്ത് 300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ ഉതുപ്പ് വര്‍ഗ്ഗീസിന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുവാന്‍ ഹാജരാകുന്നത് ബി.ജെ.പി നേതാവും അഭിഭാഷകനുമായ പി. എസ്. ശ്രീധരന്‍ പിള്ള. കേസ് പുറത്തു വന്നതിനെ തുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കാന്‍ കുവൈത്തിലേക്ക് ഒളിവില്‍ പോയ ഉതുപ്പ് വര്‍ഗ്ഗീസിനെ പിടികൂടാന്‍ സി.ബി.ഐ ഇന്റര്‍പോളിന്റെ സാഹായം തേടിയേക്കുമെന്ന സാഹചര്യത്തിലാണ് ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്.

ക്രിമിനല്‍ കേസ് ആയതിനാലാണ് ഈ ഏറ്റെടുക്കുന്നതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. എന്നാല്‍ ലയാളി മാധ്യമപ്രവര്‍ത്തകരുമായി ഉണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഇടപെട്ട് കുവൈത്തില്‍ ഒളിവിലുള്ള ഉതുപ്പ് വര്‍ഗ്ഗീസിനെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് കുവൈത്തില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു.

കുവൈത്തിലുള്ള ഇയാള്‍ ആരോഗ്യമന്ത്രാലയം ഹെഡ് ഓഫീസിലെത്തി പുതുതായി എത്തിയ നഴ്‌സുമാരില്‍നിന്ന് പറഞ്ഞുറപ്ിച്ച ബാക്കിതുക കൈപ്പറ്റുന്ന ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തിയതിനെ തുടര്‍ന്ന് ഇയാളും ഗുണ്ടകളും ചേര്‍ന്ന് അവരെ ആക്രമിക്കുകയായിരുന്നു. അതിനെതുടര്‍ന്നാണ് കുവൈത്ത് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

റിക്രൂട്ട്‌മെന്റ് സേവനഫീസായി 19,500 രൂപ മാത്രമേ ഈടാക്കാന്‍ അനുവാദമുണ്ടായിരിക്കേ 1,629 നഴ്‌സുമാരില്‍നിന്ന് ശരാശരി 20 ലക്ഷം രൂപവീതം വാങ്ങി നിയമിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഉതുപ്പിന്റെ ഉടമസ്ഥതയിലുള്ള അല്‍സറാഫ് ഏജന്‍സി 20 ലക്ഷം രൂപ വീതം വാങ്ങി 1291 പേരെയാണ് ഏജന്‍സി റിക്രൂട്ട് ചെയ്തതില്‍ 1200 പേര്‍ വിദേശത്തേക്ക് പോയിക്കാണുമെന്നാണ് സി.ബി.ഐ. കണക്കുകൂട്ടുന്നത്.

എന്നാല്‍ ഇത്തരത്തില്‍ വിദേശത്തേക്ക് പോയ നഴ്‌സുമാരാരും കുവൈത്തില്‍ പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ ഇയാള്‍ക്കെതിരെ കുവൈത്തില്‍ കേസൊന്നും എടുത്തിട്ടില്ല.