ഐ പി എല്‍: മുംബൈ ഇന്ത്യന്‍സ്‌ നായകന്‍ രോഹിത്‌ ശര്‍മ്മയ്‌ക്ക് 12 ലക്ഷം രൂപ പിഴ

single-img
21 April 2015

RohitSharma-Pardaphash-95899റോയല്‍ ചലഞ്ചേഴ്‌സുമായി നടന്ന മത്സരത്തില്‍ കുറഞ്ഞ ഓവര്‍ റേറ്റിനു മുംബൈ ഇന്ത്യന്‍സ്‌ നായകന്‍ രോഹിത്‌ ശര്‍മ്മയ്‌ക്ക് 12 ലക്ഷം രൂപ പിഴ.എട്ടാം സീസണില്‍ ആദ്യമായാണ്‌ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഒരു താരത്തിന്‌ പിഴ ലഭിക്കുന്നത്‌.

ബാംഗ്‌ളൂരിന്‌ എതിരായ മത്സരത്തില്‍ 18 റണ്‍സിന്‌ മുംബൈ ഇന്ത്യന്‍സ്‌ ജയിച്ചിരുന്നു. ഈ സീസണിലെ ടീമിന്റെ ആദ്യ വിജയമായിരുന്നു മുംബൈ നേടിയത്‌.