മാക്‌സ് മൊബൈല്‍ കമ്പനിക്കെതിരെ ധോണി

single-img
21 April 2015

safe_image (1)മാക്‌സ് മൊബൈല്‍ കമ്പനിക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് കോടതിയെ സമീപിച്ചു. മാക്‌സ് കമ്പനി തനിക്ക് 10 കോടി രൂപ നല്‍കാനുണ്ടെന്നും ധോണി പറഞ്ഞു. മാക്സ് കമ്പനി തന്റെ പേര് ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും ധോണി ഹരജിയില്‍ ആവശ്യപ്പെട്ടു.

മാക്‌സ് മൊബൈല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ അജയ് ആര്‍ അഗര്‍വാളിനോട് ജസ്റ്റിസ് സുരേഷ് കെയ്ത്ത് വിശദീകരണം ആവശ്യപ്പെട്ടു. തന്റെ ചിത്രങ്ങളോ പേരോ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ വില്‍പ്പന നടത്താനുള്ള കരാര്‍ 2012 ഡിസംബറില്‍ അവസാനിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോളും മാക്‌സ് തന്റെ പേര് ഉപയോഗിക്കുന്നുണ്ടെന്നും ധോണി കോടതിയെ അറിയിച്ചു.