കെജ്രിവാളിന്‍റെ തനിനിറം തിരിച്ചറിയുന്നതില്‍ വീഴ്ച പറ്റി;കെജ്രിവാള്‍ ഹിറ്റ്ലറെ പോലെ:ശാന്തി ഭൂഷണ്‍

single-img
21 April 2015

shanti-bhushan_0അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശവുമായി എ.എ.പി സ്ഥാപക നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ .കെജ്രിവാളിന്‍റെ തനിനിറം തിരിച്ചറിയുന്നതില്‍ തനിക്ക് വീഴ്ച പറ്റിയെന്നും . കെജ്രിവാളിന്റെ പെരുമാറ്റം ഹിറ്റ്ലറെ പോലെ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആം ആദ്മി സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍, അനന്ത്കുമാര്‍, അജിത് ഝാ എന്നിവരെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.