എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ മാറ്റം വരും.

single-img
21 April 2015

kerala sslc results 2012ഇന്നലെ പ്രഖ്യാപിച്ച എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ മാറ്റം വരും. വിജയ ശതമാനത്തിലടക്കം വ്യത്യാസമുണ്ട്. ഇന്നലെ പ്രഖ്യാപിച്ച ഫലത്തില്‍ വ്യാപക ന്യൂനതകളും ആക്ഷേപങ്ങളും കണ്ടിരുന്നു. ഇവ പരിഹരിച്ചപ്പോഴാണു ഫലത്തില്‍ വ്യത്യാസം വരുന്നത്.കോഴിക്കോട് ജില്ലയില്‍നിന്നാണ് ഏറ്റവും കുടുതല്‍ പേര്‍ വിജയിച്ചത്.

എസ്.എസ്.എല്‍.സി പരീക്ഷ ഫലപ്രഖ്യാപനത്തിലെ പിഴവുകള്‍ക്ക് കാരണം സോഫ്റ്റ്‌വെയര്‍ തകരാറാണെന്ന് വിദ്യഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചു. ആശയക്കുഴപ്പങ്ങള്‍ രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പരീക്ഷ ഫലത്തിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് കൃത്യമായ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ പരീക്ഷ ഭവനും ഐ.ടി അറ്റ് സ്‌ക്കൂളിനും ഡി.പി.ഐ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

വിജയ ശതമാനം കൂടിയ സ്കൂളുകളുടെ എണ്ണം കൂടി. ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചു എന്ന് മന്ത്രി ഇന്നലെ പ്രഖ്യാപിച്ച കണ്ണൂര്‍ ജില്ല തെറ്റ് പരിഹരിച്ചപ്പോൾ വിജയശതമാനത്തില്‍ മൂന്നാം സ്ഥാനത്ത് ആയി.