മുഖ്യമന്ത്രിയാകാൻ തന്ത്രം മെനഞ്ഞ് വി.എസ്;ജെഡിയുവിനെയും ആര്‍എസ്പിയേയും ഇടത് പാളയത്തിലെത്തിക്കാൻ വി.എസിന്റെ നീക്കം

single-img
21 April 2015

V-S-Achuthanandan-636-4872ആര്‍എസ്പിയെയും ജെഡിയുവിനെയും ഇടത് പാളയത്തിലെത്തിക്കാൻ വി.എസിന്റെ രഹസ്യ നീക്കം.കാലാവധി തികയ്ക്കും മുൻപ് തന്നെ ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കാനുള്ള അവസാന തന്ത്രവും പയറ്റുകയാണു വി.എസ് അച്യുതാനന്ദൻ.വി.എസുമായി ജെഡിയുവും ആര്‍എസ്പിയും ആശയവിനിമയം നടന്നുകഴിഞ്ഞതായാണ് ലഭിക്കുന്ന സൂചന.

എന്നാൽ ആര്‍എസ്പിയും ജെഡിയുവും ഇടതുപക്ഷത്തേക്ക് കൂറുമാറി തട്ടിക്കൂട്ട് മന്ത്രിസഭയുണ്ടാക്കാന്‍ ഇല്ലെന്ന നിലപാടിലാണ് സിപിഎം സംസ്ഥാന ഘടകം.വി.എസിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം

ആര്‍എസ്പിയും ജെഡിയുവിനെയും കൂടെക്കൂട്ടി മന്ത്രിസഭ ഉണ്ടാക്കുന്ന വിഷയത്തിൽ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും കേന്ദ്ര നേതൃത്വത്തിന്റെയും നിലപാടും നിര്‍ണായകമാകും.യെച്ചൂരി അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കരുതിയാണു അരുവിക്കര ഉപ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ജെഡിയുവിനെയും ആര്‍എസ്പിയേയും ഇടത് പാളയത്തിലെത്തിക്കാൻ വി.എസ് നീക്കം നടത്തുന്നത്