യു.ഡി.എഫ് മേഖലാ ജാഥയുമായി സഹകരിക്കില്ലെന്ന് വീരേന്ദ്രകുമാര്‍

single-img
21 April 2015

Veerendrakumarയു.ഡി.ഫിനെതിരെ നിലപാട്‌ കടുപ്പിച്ച് ജനതാദള്‍ (യു) രംഗത്ത്. അടുത്ത മാസം 19 മുതല്‍ നടക്കുന്ന യു.ഡി.എഫ് മേഖലാ ജാഥയുമായി സഹകരിക്കില്ലെന്ന് ജെ.ഡി.യു വ്യക്തമാക്കി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് എം.പി വീരേന്ദ്രകുമാര്‍ ഇക്കാര്യം യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചു.

സംസ്ഥാനത്തെ നാലു മേഖലകളിലായിട്ടാണ് യു.ഡി.എഫ് സംഘടിപ്പിക്കുന്ന ജാഥകള്‍ മെയ് 19 മുതല്‍ 25 വരെ നടക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ മേഖല ജാഥയാണ് കോഴിക്കോട്ട് എം.പി വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യാനിരുന്നത്. അതില്‍ നിന്നാണ് അദ്ദേഹം പിന്മാറുന്നത്.

മേഖലാ ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനം ആര്‍.എസ്.പിക്ക് പോലും ലഭിച്ചു. എന്നാല്‍ ജെ.ഡി.യുവിന് വടക്കന്‍ മേഖലയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം മാത്രമാണ് ലഭിച്ചതെന്നും ജെ.ഡി.യു പരാതിപ്പെടുന്നു. അതേസമയം പ്രശ്നത്തില്‍ പരിഹാരമുണ്ടാക്കാന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ വീരേന്ദ്രകുമാറുമായി കൂടിക്കാഴ്ച നടത്തും.