ഓകെ കണ്‍മണി കാണാന്‍ കാമുകി വന്നില്ല, 29കാരന്‍ തൂങ്ങിമരിച്ചു

single-img
21 April 2015

maxresdefault (1)നിത്യ മേനോനും ദുല്‍ഖര്‍ സല്‍മാനും നായികാ നായകന്മാരായ ഓ കാതല്‍ കണ്‍മണി കാണാന്‍ കാമുകി വരാത്തതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിലാണ് സംഭവം. ജെ ജയശങ്കര്‍ എന്ന 29 കാരനാണ് തൂങ്ങിമരിച്ചത്.

മദ്യ ലഹരിയിലാണ് ഇയാള്‍ കാമുകിയെ വിളിച്ച് ഓ കാതല്‍ കണ്‍മണി കാണാന്‍ പോകാം എന്ന് പറഞ്ഞത്. കാമുകി സിനിമയ്ക്ക് പോകാന്‍ കൂട്ടാക്കാത്തതിനെ തുടർന്ന് ഇയാൾ തൂങ്ങിമരിക്കുക ആയിരുന്നു.

സെയില്‍സ് എക്‌സിക്യുട്ടീവായി ജോലി നോക്കുകയാണ് ഇയാള്‍.ഇയാളുടെ കാമുകിയും നഗരത്തില്‍ തന്നെ ഒരു തുണിക്കടയില്‍ ജോലി ചെയ്യുകയാണു

സമാനമായ സംഭവത്തിൽ ഭര്‍ത്താവ് സിനിമയ്ക്ക് കൊണ്ടുപോകാത്തതില്‍ പ്രതിഷേധിച്ച് മറ്റൊരു വീ‍ട്ടമ്മയും ആത്മഹത്യ ചെയ്തു. വീട്ടമ്മയായ സത്യപ്രിയ ആത്മഹത്യ ചെയ്തത്. ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവിനോട് സിനിമ കാണാന്‍ ആവശ്യപ്പെടുകയും എന്നാല്‍ ആരോഗ്യസംബന്ധമായ കാരണങ്ങള്‍ കൊണ്ട് വരാന്‍ പറ്റില്ലെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് സത്യപ്രിയ വിഷം കഴിക്കുകയായിരുന്നു.