ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടി,എട്ടു പേർ അറസ്റ്റിൽ

single-img
21 April 2015

CDDUA6uVIAEXd8fഗുജറാത്തിലെ പോർബന്തർ തീരത്ത് പാക് കള്ളക്കടത്ത് സംഘത്തിന്രെ ബോട്ട് പിടികൂടി. ബോട്ടിലുണ്ടായിരുന്ന എട്ട് പേരെ അറസ്റ്റ് ചെയ്തു. ബോട്ടുകളില്‍ നിന്ന് 600 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോട്ടില്‍ നിന്ന് രണ്ട് ഉപഗ്രഹ ഫോണുകളും കണ്ടത്തെിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. തീരസംരക്ഷണ സേനയും നാവികസേനയും നടത്തിയ സംയുക്ത നീക്കത്തിലാണ് ബോട്ട് പിടികൂടിയത്. കഴിഞ്ഞ രണ്ട് ദിവസമായ ബോട്ട് സുരക്ഷാ സേനയുടെ നിരീക്ഷണത്തിലായിരുന്നു.

ബോട്ടുകളിലുണ്ടായിരുന്ന എട്ടു പാക് സ്വദേശികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നടത്തുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് അധികൃതര്‍ അറിയിച്ചു.