ഒഡീഷ മുന്‍മുഖ്യമന്ത്രി ജെ.ബി പട്‌നായിക് അന്തരിച്ചു

single-img
21 April 2015

jb_patnaik_480മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഒഡീഷ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജെ.ബി പട്‌നായിക്ക്(89)അന്തരിച്ചു. ആന്ധ്രയിലെ തിരുപ്പതിയില്‍ വെച്ചാണ് മരണം . തിരുപ്പതി രാഷ്ട്രീയ സംസ്‌കൃത സര്‍വകലാശാലയുടെ മുഖ്യാതിഥിയായി തിങ്കളാഴ്ചയാണ് അദ്ദേഹം എത്തിയത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

പട്‌നായിക്കിന്റെ മരണത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ദുഖം രേഖപ്പെടുത്തി. ഏഴ് ദിവസത്തേക്ക് സംസ്ഥാനത്ത് ദുഖാചരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.

ജയന്തി പട്‌നായിക്കാണ് ഭാര്യ. പൃഥ്വി ബല്ലവ് പട്‌നായിക്കാണ് മകന്‍. സുദാത്ത പട്‌നായിക്കും സുപ്രിയ പട്‌നായിക്കുമാണ് പെണ്‍മക്കള്‍. 2014 ഡിസംബര്‍ വരെ അദ്ദേഹം അസമിലെ ഗവര്‍ണറായിരുന്നു.

1980-89 കാലയളവിലായി രണ്ട് തവണയും. 1995-99 വരെയുമാണ് അദ്ദേഹം മുഖ്യമന്ത്രി പദത്തിലിരുന്നത്. ഒഡീഷയുടെ ആദ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു പട്‌നായിക്ക്.