ജെ.ഡി.യുവിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

single-img
21 April 2015

Oommen chandy-2ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ യു.ഡി.എഫിനുള്ളില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ഒരു ഘടകക്ഷിയും മുന്നണിയില്‍ നിന്ന് കൊഴിഞ്ഞുപോകില്ല. യു.ഡി.എഫ് ഘടകകക്ഷികളില്‍ വലിപ്പച്ചെറുപ്പമില്ല. ഇതേ യു.ഡി.എഫ് തന്നെ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ഥിച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ എം.പി. വീരേന്ദ്രകുമാറിനെ വിളിച്ചുവെന്ന് ഇന്നലെ സി.പി.ഐ. നേതാവ് സി. ദിവാകരന്‍ ആരോപിച്ചിരുന്നു