സ്‌ത്രീ വേഷം ധരിച്ച്‌ പള്ളിയുടെ ശൗചാലയത്തില്‍ കടന്ന്‌ സ്‌ത്രീകളെ ഉപദ്രവിച്ച യുവാവ്‌ പിടിയില്‍

single-img
20 April 2015

download (1)സ്‌ത്രീ വേഷം ധരിച്ച്‌ പള്ളിയുടെ ശൗചാലയത്തില്‍ കടന്ന്‌ സ്‌ത്രീകളെ ഉപദ്രവിച്ച യുവാവ്‌ സൗദിയില്‍ പിടിയില്‍. പടിഞ്ഞാറന്‍ മക്കയിലെ ജുആരാനാ പള്ളിയിലാണ്‌ സംഭവം. പള്ളിയുടെ ശൗചാലയത്തില്‍ കടന്ന തങ്ങളെ സ്‌ത്രീ വേഷധാരിയായ യുവാവ്‌ ആക്രമിച്ചതായി സ്‌ത്രീകള്‍ പോലീസില്‍ പരാതി നല്‍കി.

ഇത്‌ അന്വേഷിക്കാനെത്തിയ പോലീസ്‌ പള്ളിയുടെ സമീപത്ത്‌ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ്‌ യുവാവിനെ പിടികൂടിയത്‌. എന്നാല്‍ ഇയാളുടെ പേര്‌ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം ആരംഭിച്ചതായി സൗദി പോലീസ്‌ പറഞ്ഞു .