ഉദയംപേരൂര്‍ ഐ.ഒ.സി പ്ലാന്റ് ലെ സമരം അവസാനിപ്പിച്ചു

single-img
20 April 2015

download (3)ഉദയംപേരൂര്‍ ഐ.ഒ.സി പ്ലാന്റ് ലെ    പാചക വാതക തൊഴിലാളികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് അസി.ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. ചൊവ്വാഴ്ച മുതല്‍ തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിക്കുമെന്നും പതിനഞ്ച് ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ പാചക വാതക വിതരണം പൂർവ്വസ്ഥിതിയിലാവുമെന്നും അധികൃതർ പറഞ്ഞു.സമരം അവസാനിച്ചതോടെ കേരളത്തിലെ എട്ടു ജില്ലകളിൽ പാചകവാതക ക്ഷാമം പരിഹരിക്കപ്പെടും. അതേ സമയം പാരിപ്പള്ളി ഐ.ഒ.സി പ്ളാന്റിലെ സമരം ഇതുവരെ തീർപ്പായിട്ടില്ല.​