സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥർ ഇനിമുതല്‍ സമ്മാനം വാങ്ങും മുന്‍പ് കേന്ദ്രസര്‍ക്കാറിന്റെ അനുമതി തേടണം

single-img
20 April 2015

download (2)ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉള്‍പ്പെടെ ആള്‍ ഇന്ത്യാ സിവില്‍ സര്‍വീസിലുള്ള എല്ലാ ഉദ്യോഗസ്ഥരും ഇനിമുതല്‍ ആരെങ്കിലും കയ്യിൽ നിന്നും സമ്മാനം വാങ്ങും മുന്‍പ് കേന്ദ്രസര്‍ക്കാറിന്റെ അനുമതി ചോദിക്കണം. 5000 രൂപയ്ക്കുമേല്‍ മൂല്യമുള്ള സമ്മാനങ്ങള്‍ വാങ്ങുമ്പോഴാണ് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടത്.

 

 

ഈയടുത്ത് ഭേദഗതിവരുത്തിയ ഓള്‍ ഇന്ത്യാ സര്‍വീസ് നിയമത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്.
വിവാഹവാര്‍ഷികാഘോഷങ്ങള്‍, മതപരമായ ചടങ്ങുകള്‍, ശവസംസ്‌കാരച്ചടങ്ങുകള്‍ എന്നീ വേളകളില്‍ ബന്ധുക്കളില്‍നിന്ന് സമ്മാനങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വേണ്ട. എന്നാൽ സമ്മാനത്തിന്റെ മൂല്യം 25,000 രൂപയില്‍ കൂടുതലാണെങ്കില്‍ ആ വിവരം പിന്നീട് സര്‍ക്കാറിനെ രേഖാമൂലം അറിയിക്കുകയും വേണം.