202 കിലോമീറ്റര്‍ നീളമുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്ത്യ രണ്ടാം സുരക്ഷാവലയം നിര്‍മ്മിക്കുന്നു

single-img
20 April 2015

indian_army--621x414ഇന്ത്യ- പാക് അതിര്‍ത്തിയായ സാംബ വഴി അടുത്തകാലത്തു തീവ്രവാദികള്‍ നുഴഞ്ഞുകയറിയതിന്റെയും പോലീസ് സ്റ്റേഷനടക്കം ആക്രമിച്ചതിന്റെയും പശ്ചാത്തലത്തില്‍ കാഷ്മീര്‍ മേഖലയില്‍ 202 കിലോമീറ്റര്‍ നീളമുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ രണ്ടാം സുരക്ഷാവലയം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

ഈ പ്രദേശത്തു ബിഎസ്എഫ് ജവാന്‍മാരെ നിയോഗിച്ചിട്ടിട്ടുണെ്ടങ്കിലും രണ്ടാംനിരയിലുള്ള ഒരു പ്രതിരോധത്തിന്റെ കുറവു വ്യക്തമാണെന്ന് അധികൃതര്‍ ശവളിപ്പെടുത്തി. ആഭ്യന്തരമന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിനിധികള്‍ ഈ മേഖല സന്ദര്‍ശിക്കുകയും രണ്ടാം സുരക്ഷാ വലയം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു.

ഈ സുരക്ഷാ വലയത്തില്‍ പാരാമിലിട്ടറി, സംസ്ഥാന പോലീസ് എന്നീ സേനകളില്‍ നിന്നുള്ളവരായിരിക്കും നിയന്ത്രണം ഏറ്റെടുക്കുന്നത്. മാത്രമല്ല വാഹനങ്ങളെ നിരീക്ഷിക്കാന്‍ റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും അതിര്‍ത്തിവഴിയുള്ള നുഴഞ്ഞുകയറ്റം നടക്കുന്ന പഴുതുകള്‍ അടയ്ക്കുകയും ചെയ്യുക എന്നുള്ളതും ഇവരുടെ ചുമതലയായിരിക്കും.