രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് എല്‍ഡിഎഫിനെന്നു ഗണേഷ് കുമാര്‍

single-img
20 April 2015

00ganeshരാജ്യസഭാ തെരഞ്ഞടുപ്പില്‍ തന്റെ വോട്ട് എല്‍ഡിഎഫിനെന്നു ഗണേഷ്‌കുമാര്‍ എംഎല്‍എ. യുഡിഎഫില്‍ നിന്നുകൊണ്ട് അഴിമതിക്കെതിരേ പോരാടാന്‍ കഴിയില്ലെന്നും തന്നെ പുറത്താക്കിയവര്‍ക്കു തന്നോട് വോട്ടു ചോദിക്കാന്‍ അവകാശമില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ വയലാര്‍ രവിയും മുസ്‌ലിം ലീഗിലെ പി.വി. അബ്ദുള്‍ വഹാബും യുഡിഎഫ് സ്ഥാനാര്‍ഥികളായും സി.പി.എമ്മിലെ കെ.കെ. രാഗേഷും സിപിഐയിലെ കെ. രാജനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായും രംഗത്തുണ്ട്.
രാജ്യസഭാ തിരഞ്ഞെടുപ്പിന് വിപ്പ് ബാധകമല്ലാത്തതുകൊണ്ട് ആരെങ്കിലും മറുകണ്ടം ചാടുമോയെന്ന ആശങ്ക യുഡിഎഫ് ക്യാംപിലും നേരിയ പ്രതീക്ഷ പ്രതിപക്ഷത്തും ഉണ്ടായിരുന്നു. വിപ്പ് ലംഘിച്ചാലും കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല എന്നതായിരുന്നു ഇതിന്റെ അടിസ്ഥാനം. എന്നാല്‍ പി.സി. ജോര്‍ജ് യുഡിഎഫ് അനുകൂല നിലപാട് ആവര്‍ത്തിച്ചതോടെ അക്കാര്യത്തില്‍ തീരുമാനമായി.