ജനറല്‍ സെക്രട്ടറിയെച്ചൊല്ലി ഭിന്നതയുണ്ടായിരുന്നു,ചില വിഷയങ്ങളില്‍ കോണ്‍ഗ്രസുമായി സഹകരിക്കും,വി എസിന്റെ സംഭാവനകള്‍ തുടരണം: യെച്ചൂരി

single-img
20 April 2015

sitaram_yechuri_parakash_karat_20100621സെക്രട്ടറിയെ തീരുമാനിക്കുന്നതിൽ ചൊല്ലി പാർട്ടിയിൽ ഭിന്നത ഉണ്ടായിരുന്നതായും സെക്രട്ടറിക്ക് വേണ്ടി വോട്ടെടുപ്പ് നടന്നിരുന്നെങ്കിലും അപാകത ഉണ്ടാകുമായിരുന്നില്ലെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയം മാറുന്നതിന് അനുസരിച്ച് അടവുനയവും മാറുമെന്ന് യെച്ചൂരി വ്യക്തമാക്കി.കോൺഗ്രസുമായ സഖ്യത്തെക്കുറിച്ചു യെച്ചൂരി മനസ്സ് തുറന്നു.ചില വിഷയങ്ങളില്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയ യെച്ചൂരി കോൺഗ്രസിനുമായി സ്ഥിരം സഖ്യത്തിനില്ലെന്നും വ്യക്തമാക്കി.ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യെച്ചൂരി നിലപാടുകൾ വ്യക്തമാക്കിയത്

പോളിറ്റ് ബ്യൂറോ കമ്മീഷനില്‍ പുതിയ പിബി മാറ്റങ്ങള്‍ വരുത്തുമെന്ന് യെച്ചൂരി പറഞ്ഞു. വി എസ് തനിക്ക് ആശംസയര്‍പ്പിച്ചതില്‍ അപാകതയില്ലെന്നും വ്യക്തമാക്കി.ജനറല്‍ സെക്രട്ടറിയാവാനല്ലായിരുന്നു വി എസിന്റെ ആശംസയെന്നും യെച്ചൂരി പറഞ്ഞു. വി എസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തിന്റെ സംഭാവനകള്‍ തുടരണമെന്നും യെച്ചൂരി പറ‌ഞ്ഞു.

പിണറായി വിജയനുമായി വ്യക്തിപരമായ ശത്രുതയില്ലെന്നും യെച്ചൂരി വ്യക്തമാക്കി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണോ എന്ന് പാര്‍ട്ടി ഉചിത സമയത്ത് തീരുമാനിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു