ഇവര്‍ നമ്മുടെ നിരത്തുകളിലെ ബലിയാടുകള്‍, ഒരുമാസത്തിനിടെ റോഡില്‍ പൊലിഞ്ഞത് 360 ജീവനുകള്‍

single-img
20 April 2015

23tvko_accident_1___118016fനമ്മുടെ നാട്ടില്‍ ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ? ഇല്ലെന്ന് പറയുന്നതാവും ശരിക്ക്. കാര്യം ഈ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ തന്നെ പറയും.
ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഒരുമാസം 3301 റോഡപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരുമാസത്തിനിടെ റോഡില്‍ അപകടങ്ങളില്‍ പൊലിഞ്ഞത് 360 ജീവനുകള്‍.

അലസമായ ഡ്രൈവിംഗ് മൂലവും അമിത വേഗത മൂലവും അപകടങ്ങള്‍ വര്‍ധിക്കുമ്പോള്‍ ശരാശരി കണക്കനുലരിച്ച് ഒരുദിവസം 12 പേര്‍ കൊല്ലപ്പെടുന്നു.
ഒരു മണിക്കൂറില്‍ അഞ്ച് പേര്‍ക്ക് റോഡില്‍ വീണ് പരിക്കേല്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവയൊന്നും വക വെക്കാതെയാണ് കേരളത്തിലെ റോഡിലൂടെ വാഹനങ്ങള്‍ ചീറിപ്പായുന്നത്. ടിപ്പറുകളുടെ അമിത വേഗത ഇല്ലാതാക്കുന്ന ജീവനുകളും കുറവല്ല, എന്നാല്‍ ഇവയ്ക്ക് മൂക്ക് കയറിടുവാന്‍ അധികാരികള്‍ക്കും കഴിയാറില്ലെന്നതാണ് സത്യം. അമിത വേഗത നിയന്ത്രിക്കുവാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചെങ്കിലും അവ പ്രാബല്യത്തിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍.
3301 വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ 3090 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ പലരും ഇന്നും ആശുപത്രികളില്‍ ചികിത്സയിലാണ്. ചിലര്‍ വിദഗ്ദ്ധ ചികിത്സ തേടുക.ും ചെയ്തിട്ടുണ്ട്. ഓപ്പറേഷന് വിധേയരായവരുടെ എണ്ണവും കുറവല്ല.

കുടുംബത്തിലെ നെടുംതൂണായവരാണ് കഴിഞ്ഞമാസം അപകടത്തില്‍പ്പെട്ടവരേറെയും കൂടാതെ പ്രായമാകാത്ത കുട്ടികളും വാഹനങ്ങളുടെ അമിത വേഗതമൂലം അപകടത്തില്‍പ്പെട്ടിട്ടുണ്ട്.
റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരുടെ ജീവന്‍ റോഡില്‍ പൊലിഞ്ഞത് എറണാകുളം ജില്ലയിലാണ്. 42 പേരാണ് ഇവിടെ അപകടത്തില്‍പ്പെട്ട് മരിച്ചത്. റോഡ് സുരക്ഷയുടെ കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായിരിക്കുന്നത് കാസര്‍കോഡ് ജില്ലയിലാണ്. ഏകദേശം ഒമ്പത് മരണമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനും വാഹനയാത്രകാര്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. എന്നാല്‍ കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങന്നതും ഗതാഗതക്കുരുക്ക് രൂക്ഷമായ എറണാകുളത്ത് നിയമങ്ങള്‍ പലപ്പോഴും നോക്കുകുത്തിയാകുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇരുചക്രവാഹനങ്ങളാണ് ഇവിടെ പലപ്പോഴും അപകടത്തില്‍പ്പെടുന്നത്. അമിത വേഗതയും ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്രയും ഇരുചക്രയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതിനും മരണത്തിനും കാരണമാകുന്നുണ്ട്.