എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം; വിജയശതമാനം 97.99

single-img
20 April 2015

2014-2015 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 97.99 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.52 ശതമാനത്തിന്റെ വര്‍ധനവുണ്ട്.

4,68,466 കുട്ടികളാണ് പരീക്ഷ എഴുതിയതില്‍ 4,58,841 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 12, 287 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടി. വിജയശതമാനം ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയിലാണ്. വിദ്യാര്‍ഥികള്‍ക്ക് മോഡറേഷന്‍ നല്‍കുന്നില്ലെന്നും വിദ്യഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു.

കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം. 97.99 ശതമാനം പേര്‍ വിജയിച്ചു. ഏറ്റവും കുറഞ്ഞ ശതമാനം പാലക്കാട് ജില്ലയിലാണ്. ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയാണ്. ഇവിടെ 94.3 ശതമാനം പേര്‍ വിജയിച്ചു. ഏറ്റവും കുറഞ്ഞ വിജയശതമാനമുള്ള വിദ്യാഭ്യാസജില്ല മണ്ണാര്‍ക്കാടാണ്.

ഗള്‍ഫില്‍ 464 പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 461 പേര്‍ വിജയിച്ചു.

തോറ്റ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തുന്ന സേ പരീക്ഷ മേയ് 11 മുതല്‍ 16 വരെ നടക്കും. ഈ മാസം 28 മുതല്‍ ഇതിനുവേണ്ടി അപേക്ഷ സമര്‍പ്പിക്കാം.

ഫലം ലഭിക്കുന്ന സൈറ്റുകൾ :
www.results.itschool.gov.in
www.keralapareekshabhavan.in
www.kerala.gov.in
www.result.prd.kerala.gov.in