Categories: Movie ReviewsMovies

നര്‍മ്മം വാരിവിതറിയ ഭാസ്‌ക്കര്‍

തീയേറ്ററിലേക്ക് പോകുമ്പോള്‍ അമിത പ്രതീക്ഷ വേണ്ട. പക്ഷേ ഒന്നുറപ്പ് നല്‍കുന്നു. ഭാസ്‌ക്കര്‍ നിങ്ങളെ ഒരിക്കലും ബോറടിപ്പിക്കില്ല. ഒരു ഉത്സവകാല സിനിമയ്ക്ക് വേണ്ട മസാലചേരുവകളെല്ലാം സമാസമം ചേര്‍ത്ത് അണിയിച്ചൊരുക്കിയ ചിത്രമെന്ന നിലയിലാണ് ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ തിയേറ്ററുകലെ സമ്പന്നമാക്കുന്നത്. മമ്മൂട്ടിയൂടെ സൂപ്പര്‍ ഡ്യൂപ്പര്‍ ഇന്‍ഡ്രക്ഷനും തല്ലു കയ്യാങ്കളിയുമായുള്ള ചിത്രത്തിന്റെ യാത്രയുമെല്ലാം നര്‍മ്മത്തിന്റെ മേമ്പൊടിയില്‍ സിദ്ധിക്ക് ആവോളം പ്രേക്ഷകര്‍ക്ക് വിളമ്പിയിട്ടുണ്ട്.

ഫാന്‍സിന് വേണ്ടതെല്ലാം വാരിക്കോരി നല്‍കിയിരിക്കുന്ന സിനി ശരാശരി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് സിദ്ധിഖ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഭാസ്‌കര്‍ ദ റാസകല്‍ മമ്മൂട്ടിക്ക് മാത്രം പറ്റുന്ന കഥാപാത്രമാണെന്ന് സംവിധായകന്‍ സിദ്ദീഖ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടിയെ പോലെ മന്‌സ് നിറയെ സ്‌നേഹവും കാര്‍ക്കശ്യവുമായി നടക്കുന്ന ഭാസ്‌ക്കര്‍ ചെന്ന് പെടുന്നയിടങ്ങളിലുണ്ടാകുന്ന സ്വഭാവികമണ്ടത്തരങ്ങളാണ് കോമഡിയിലേക്ക് വഴി തുറക്കുന്നതെങ്കില്‍ ഹിമയുടെ കടന്ന് വരവോടെ പടം മറ്റൊരു ട്രാക്കിലേക്കും കടക്കുന്നുണ്ട്.

മമ്മൂട്ടിയും കുട്ടിയും ഒരു പെട്ടിയും ഉണ്ടെങ്കില്‍ പടം ഹിറ്റ് എന്ന് മമ്മൂട്ടിയുടെ ഭൂതകാലത്തെ ഓര്‍മ്മിപ്പിക്കും വിധമാണ് ചിത്രത്തിന്റെ മുമ്പോട്ടുള്ള പോക്ക് . പപ്പയുടെ സ്വ്ന്തം അപ്പൂസിലടക്കം അക്കാലത്തെ നിരവധി ചിത്രങ്ങളില്‍ കണ്ട മമ്മൂട്ടിയെ തന്നെയാണ് ഈ ചിത്രത്തിലും കാണാന്‍ സാധിക്കുന്നത്. മീനൂട്ടിയെ അമ്മയായി വേണമെന്ന അപ്പൂസ് വാശിപിടിച്ചപ്പോള്‍ ബാലുവെന്ന പപ്പയിലുണ്ടായ വിട്ടുവീഴ്ച ഭാസ്‌കറിലുമുണ്ട്. നയന്‍സിന്റെ ഹിമയും മികച്ച് നില്‍ക്കുന്നുണ്ട് ചിത്രത്തില്‍.

മക്കളെ ജീവനു തുല്യം സ്‌നേഹിക്കുന്ന ഭാസ്‌കറും, ഭര്‍ത്താവ് നഷ്ടപ്പെട്ട,മകളെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഹിമയും ഇവരുടെ കൂടിച്ചേരലുകളുടെയും കഥയാണ് ചിത്രം പ്രേക്ഷകനോട് പങ്ക് വയ്ക്കുന്നത്. പരസ്പരവൈരികളായി നില്‍ക്കുന്ന നായകനും നായികയും ഒരേ മനസ്സോടെ മന്നോട്ട് നീങ്ങുന്ന ഇരുവരുടെയും മക്കളായ മാസ്റ്റര്‍ സനൂപിന്റെയും ബേബി അനിഘയുടെയും കഥാപാത്രങ്ങള്‍. മക്കളുടെ വാശിക്കും ആഗ്രഹത്തിനുമൊപ്പം നീങ്ങമ്പോള്‍ ഭാസ്‌കറിനും ഹിമയ്ക്കുമിടിയില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ആകെത്തുക. ഇതില്‍ മക്കളായി അഭിനയിച്ചിരിക്കുന്ന മാസ്റ്റര്‍ സനൂപും ബേബി അനിഖയും മികച്ച പ്രകടനാണ് കാഴ്ച വയ്ക്കുന്നത്. ഒപ്പം ജനാര്‍ദ്ധനന്‍ സാജു നവോദയാ, കലാഭവന്‍ ഷാജോണ്‍ , ഇഷാ തല്‍വാര്‍ തുടങ്ങിയവരും അവരുടെ ഭാഗങ്ങള്‍ മികവുറ്റതാക്കിയിട്ടുണ്ട്. ആകെ മൊത്തം മാസ് മസാല എന്റര്‍ടയിനര്‍ ആയി ചിത്രം മെനഞ്ഞെടുക്കാന്‍ സിദ്ധിഖിന് സാധിച്ചിട്ടുണ്ട്

Share
Published by
evartha Desk

Recent Posts

കന്യാസ്ത്രീകളുടെ സമരം: നിലപാട് തിരുത്തി കോടിയേരി

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തില്‍ നിലപാട് മയപ്പെടുത്തി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കന്യാസ്ത്രീകളുടെ ഇച്ഛാശക്തിയാണ് സമരത്തില്‍ കണ്ടതെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. എല്‍.ഡി.എഫ് ഭരണമായതിനാല്‍ സ്ത്രീപീഢകര്‍ ഇരുമ്പഴിക്കുള്ളിലാകുന്നതില്‍ മാറ്റമുണ്ടാകില്ലെന്നും…

9 hours ago

ഇന്ത്യയുടെ പ്രതികരണം ധാര്‍ഷ്ട്യം നിറഞ്ഞതെന്ന് ഇംറാന്‍ ഖാന്‍

വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ നിന്ന് പിന്മാറിയ ഇന്ത്യയുടെ നിലപാടില്‍ പ്രതികരണവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള തന്റെ വാഗ്ദാനം നിഷേധിച്ച ഇന്ത്യയുടെ നടപടി…

9 hours ago

കായംകുളത്ത് കൂട്ടുകാരന്റെ കാമുകീസംഗമത്തിനു കാവല്‍ നിന്ന പതിനേഴുകാരന്‍ അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും കവര്‍ന്നു: പ്രതിയുടെ അതിബുദ്ധിമൂലം മണിക്കൂറുകള്‍ക്കകം പൊലീസിന്റെ പിടിയിലുമായി

കായംകുളത്ത് പ്രവാസി യുവതിയുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും കവര്‍ന്ന കേസില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. കൂട്ടുകാരന്റെ കാമുകീസംഗമത്തിനു കാവല്‍ നിന്ന പതിനേഴുകാരനാണ് അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും…

9 hours ago

അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദും ഒരു പോലെ: സത്യന്‍ അന്തിക്കാട്

അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദ് ഫാസിലും ഒരു പോലെയാണെന്നും ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണെന്ന് തോന്നിപ്പോകുമെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട്.…

10 hours ago

സിപിഎം എംഎല്‍എ എ.എന്‍ ഷംസീറിന്റെ വണ്ടി തടഞ്ഞ് ടോള്‍ ചോദിച്ചു: ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട് കൊയിലാണ്ടിയില്‍ ടോള്‍ അടയ്ക്കുന്നത് സംബന്ധിച്ച് സിപിഎം എംഎല്‍എ എ.എന്‍ ഷംസീറും ടോള്‍ ബൂത്ത് ജീവനക്കാരനും തമ്മില്‍ തര്‍ക്കം. ഇതേത്തുടര്‍ന്ന് വാഹനം തടഞ്ഞ് ടോള്‍ ചോദിച്ച ടോള്‍ബൂത്ത്…

11 hours ago

റഫാല്‍ വിമാന ഇടപാടില്‍ ഇന്നലെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഫ്രാന്‍സ്വാ ഒളാന്ദ്: പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്: മോദി ചതിച്ചത് ഇന്ത്യയുടെ ആത്മാവിനെയെന്ന് രാഹുല്‍

റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദിന്റെ ഓഫീസ്. അനില്‍ അംബാനിയുടെ പേര് നിര്‍ദ്ദേശിച്ചത് ഇന്ത്യയെന്നായിരുന്നു…

11 hours ago

This website uses cookies.