Categories: Kerala

അരുംകൊലയുടെ പേരില്‍ ശേഖരനെ കല്ലെറിയുന്നു, കീച്ചന്‍പറമ്പന് വേണ്ടി മുന്നറിയിപ്പ് ബോര്‍ഡ്

കോട്ടയം : ഏപ്രില്‍ 1. വിഡ്ഢി ദിനത്തില്‍ കേരളം കേട്ടുണര്‍ന്നത് ഒരു ദുരന്തവാര്‍ത്ത കേട്ടുകൊണ്ടായിരുന്നു. കോട്ടയത്ത് ആന ഉടമയെ കുത്തുകൊലപ്പെടുത്തിയെന്നതായിരുന്നു വാര്‍ത്ത. ഈയൊരു ഒറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അപകടകാരിയായ കീച്ചാപ്പറമ്പന്‍ എന്ന ശേഖരന്‍ ആന പ്രേമികളുടെ ശ്രദ്ധാകേന്ദ്രമായി മാറുന്നത്. പിന്നെ വാര്‍ത്തകളില്‍ നിറഞ്ഞത് ശേഖരന്‍ നടത്തിയ ആരുംകൊലകളുടെ കഥകളായിരുന്നു. ഇതോടെ കൊലകൊല്ലിയായ ശേഖനെ കല്ലെറിയുകയാണ് ആനപ്രേമികള്‍.

തീക്കോയി മുപ്പതേക്കറില്‍ ഉടമയെ കുത്തിക്കൊലപ്പെടുത്തിയ ആനയെ ആളുകള്‍ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തി. തളച്ചിരിക്കുന്ന റബര്‍ തോട്ടത്തില്‍ ശേഖരനെ പ്രകോപനമുണ്ടാക്കി ഉപദ്രവിക്കുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചുകഴിഞ്ഞു. ആനയുടെ അടുത്ത് ചെല്ലുവാനോ ശബ്ദമുണ്ടാക്കുവാനോ ശ്രമിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ബോര്‍ഡില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഏപ്രില്‍ ഒന്നിന് ഉടമയെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ആനയെ ഉടമയുടെതന്നെ റബര്‍ തോട്ടത്തില്‍ തളയ്ക്കുകയായിരുന്നു. മദപ്പാടുള്ള ആനയെ കാണാന്‍ ആദ്യ ദിവസങ്ങളില്‍ നിരവധിപേര്‍ എത്തിയിരുന്നു. ഇവര്‍ ആനയ്ക്കു നേരെ കല്ലെടുത്ത് എറിയുന്നതും ഉപദ്രവിക്കുന്നതും പതിവായിരുന്നു. കാണാനെത്തുന്ന ജനങ്ങളെ ഒച്ചവച്ചും തുമ്പിക്കൈ ഉയര്‍ത്തിയും ഭയപ്പെടുത്താന്‍ ആനയും ശ്രമിക്കുന്നുണ്ട്. പ്രകോപനം മൂലം ആന ചങ്ങലപൊട്ടിക്കാനും മറ്റും ശ്രമിച്ചിരുന്നു. കാണാനെത്തുന്ന ചിലര്‍ ആനയുടെ സമീപത്തേയ്ക്ക് എത്തുവാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് താല്‍ക്കാലിക വേലിയും സ്ഥാപിച്ചിട്ടുണ്ട്. മദപ്പാടിന്റെ ലക്ഷണങ്ങളുള്ള ആനയെ മുന്‍ പാപ്പാന്‍മാരും മരണപ്പെട്ട ഉടമയുടെ ബന്ധുക്കളും പരിചരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴും ആനയുടെ ദേഷ്യത്തിന് കുറവു വന്നിട്ടില്ല.

Share
Published by
evartha Desk

Recent Posts

‘ലൈംഗിക വിദ്യാഭ്യാസം എന്നാല്‍ എങ്ങനെ ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്ന സംഗതി മാത്രമല്ല’; മലയാളിക്ക് ലൈംഗിക വിദ്യാഭ്യാസം ബില്‍ക്കുല്‍ നഹീ: വനിതാ ഡോക്ടറുടെ കുറിപ്പ് വൈറല്‍

തിരുവനന്തപുരം: ഭൂരിപക്ഷം മലയാളികള്‍ക്കും ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ഡോ. ഷിംന അസീസ് എഴുതിയ കുറിപ്പ് വൈറലാകുന്നു. ലൈംഗിക വിദ്യാഭ്യാസം എന്നാല്‍ എങ്ങനെ ബന്ധപ്പെടാം…

2 mins ago

ഭാര്യയുടെ ഫോണ്‍ പരിശോധിച്ച ഭര്‍ത്താവിന് യു.എ.ഇ കോടതി വിധിച്ചത് ഒരു മാസം തടവും ആയിരം ദിര്‍ഹം പിഴയും.

ഭാര്യയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി അതില്‍ നിന്ന് അവരുടെ സുഹൃത്തിന്റെ ചിത്രങ്ങള്‍ സ്വന്തം ഫോണിലേക്ക് പകര്‍ത്തിയ യുവാവിന് യു.എ.ഇ കോടതി വിധിച്ചത് ഒരു മാസം തടവും ആയിരം…

54 mins ago

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍;ബിഷപ്പിനെ വൈക്കം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു.ബിഷപ്പിനെ രണ്ട് ദിവസത്തെ പോലിസ് കസ്റ്റഡിയിലേക്ക് ആവശ്യപ്പെടും . അഭിഭാഷകരെയും കന്യാസ്ത്രീയുടെ ബന്ധുക്കളെയും പോലീസ് ഇക്കാര്യം…

1 hour ago

മോദി പറഞ്ഞ് പറ്റിച്ചതുപോലെ ഞങ്ങള്‍ പറ്റിക്കില്ല; അതാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം:രാഹുല്‍ ഗാന്ധി

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ വ്യാജ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ ഇടുമെന്ന്…

2 hours ago

ബിടെക് വിദ്യാർഥിനിയുടെ അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ:പ്രചരിപ്പിച്ച സഹപാഠി അറസ്റ്റില്‍

തിരുവനന്തപുരം : എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാര്‍ഥിനിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ സഹപാഠി അറസ്റ്റില്‍. വെള്ളനാട് ചാങ്ങ കാവ്യക്കോട് ആനന്ദ് ഭവനില്‍ ആനന്ദ് ബാബു ആണ്…

3 hours ago

ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ അപകടത്തില്‍പെട്ടു

നടന്‍ ഹരിശ്രീ അശോകന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് അപകടം. ഇന്നലെ രാവിലെ കൊച്ചി കാക്കനാട്ടെ ലൊക്കേഷനിലായിരുന്നു…

3 hours ago

This website uses cookies.