മഹാരാഷ്ട്രയില്‍ മന്ത്രിമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നല്‍കിവന്ന ഗാര്‍ഡ് ഓഫ് ഓണര്‍ ബി.ജെ.പി സര്‍ക്കാര്‍ അവസാനിപ്പിച്ചു

single-img
20 April 2015

Devendra Fadnavis  meets Nitin Gadkariമഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ അവസാനിപ്പിച്ചു. മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും ജില്ലാതലങ്ങളില്‍ സന്ദര്‍ശനം നടത്തുന്‌പോള്‍ നല്‍കി വരാറുള്ള ഗാര്‍ഡ് ഒഫ് ഓണര്‍ രീതിയാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ബ്രട്ടീഷ് കോളനിവത്കരണ കാലത്തെ ഇത്തരമൊരു രീതി സമയം പാഴാക്കാന്‍ മാത്രമെ ഉപകരിക്കുകയുള്ളൂവെന്നും ബ്രട്ടീഷ് ഭരണം ഇന്ത്യയില്‍ അവസാനിച്ചിട്ട് അരനൂറ്റാണ്ടിലേറെയായെന്നും പ്രസ്താവിച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇത്തരം സന്ദര്‍ശനങ്ങള്‍ നടത്തുന്‌പോള്‍ ഇനി മുതല്‍ ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കേണ്ടതില്ലെന്ന് ദേവേന്ദ്ര ഫഡ്‌നവിസ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല വി.വി.ഐ.പികള്‍ അടക്കമുള്ളവര്‍ക്ക് നല്‍കി വന്ന സുരക്ഷാ കുറയ്ക്കുന്നതിനും ഫട്‌നവിസ് അടുത്തിടെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ബ്രിട്ടീഷ് ഭരണകാലം മുതല്‍ക്കു തന്നെ വി.വി.ഐ.പികള്‍ സന്ദര്‍ശനം നടത്തുന്‌പോള്‍ ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കുന്ന രീതി ഉണ്ടായിരുന്നു.