ഇനി ട്രെയിന്‍ യാത്രയ്ക്കിടെ ലഗേജ് നഷ്ടപെട്ടാല്‍ നഷ്ടപരിഹാരം ലഭിക്കും

single-img
20 April 2015

Bagageബാഗേജ് ഇന്‍ഷുറന്‍സ് ട്രെയിന്‍ യാത്രക്കാര്‍ക്കും വരുന്നു. ഇന്ത്യന്‍ റയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ കൂട്ടത്തില്‍ ഇന്‍ഷ്വറന്‍സും എടുക്കാം. ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ തുടങ്ങി വിലപിടിപ്പുള്ളവ ട്രെയിന്‍ യാത്രയ്ക്കിടയില്‍ നഷ്ടപ്പെട്ടാല്‍ ഇന്‍ഷ്വറന്‍സ് ലഭിക്കുമെന്നുള്ളത് വലിയൊരു ആശ്വാസമണ്.

ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതിയില്‍ യാത്രയുടെ ദൂരം, ക്ലാസ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രീമിയം അടക്കേണ്ടി വരുന്നത്. ടിക്കറ്റെടുക്കുമ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുകയാണ് വേണ്ടത്.

20 ലക്ഷം യാത്രക്കാര്‍ പ്രതിദിനം സഞ്ചരിക്കുന്ന റയില്‍വേയില്‍ 52 ശതമാനവും ഇ-ടിക്കറ്റ് എടുക്കുന്നവരാണെന്നും അതിനാല്‍ തന്നെ ഇവരില്‍ നല്ലൊരു പങ്കും ബാഗേജ് ഇന്‍ഷുറന്‍സ് എടുക്കുമെന്നാണ് അരുതപ്പെടുന്നതെന്നും ഐആര്‍സിടിസി കരുതുന്നു. മാത്രമല്ല, യാത്രയ്ക്കിടയില്‍ ചികിത്സാ ആവശ്യം വരുന്നവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുവാനും റെയില്‍വേ ശ്രമിക്കുന്നുണ്ട്.