യു.എസ്സിലെ ടെക്‌സാസില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ ആക്രമണം

single-img
20 April 2015

templeന്യൂയോര്‍ക്ക്: യു.എസ്സിലെ ടെക്‌സാസില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ ആക്രമണം. നോര്‍ത്ത് ടെക്‌സാസിലെ ലേക്ക് ഹൈലാന്‍ഡ്‌സിലുള്ള ഹിന്ദുമന്ദിറാണ് അക്രമികള്‍ വികൃതമാക്കിയത്. അക്രമികൾ സാത്താൻ സേവക്കാരുടെ ചിഹ്നം പതിപ്പിച്ചു.എല്‍സാല്‍വദോറില്‍ നിന്നുള്ള അധോലോകസംഘമായ മാരാ സാല്‍വാട്രൂച്ചയുടെ ചിഹ്നമാണ് ക്ഷേത്രത്തിന്റെ വാതിലില്‍ പതിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ പ്രധാനകവാടവും പുറകിലെ ഷെഡ്ഢും ആക്രമണത്തില്‍ തകര്‍ന്നു. ഡാലസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.