റിയോ ഒളിമ്പിക്‌സ് വേദിയില്‍ 33 ടണ്‍ മീനുകൾ ചത്തു

single-img
20 April 2015

dead-fishറിയോ ഡി ജനീറോ: റിയോ ഡി ജനീറോയിലെ ഒളിമ്പിക്‌സ് നടക്കേണ്ട കായല്‍വേദിയില്‍നിന്ന് 33 ടണ്‍ ചത്ത മീനുകളെ നീക്കം ചെയ്തു. അടുത്തവര്‍ഷത്തെ ഒളിമ്പിക്‌സിൽ കനോയിംഗ് കയാക്കിംഗ് മത്സരങ്ങള്‍ നടത്താനുള്ള കായലില്‍നിന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി 33 ടണ്‍ ചത്ത മീനിനെ നീക്കം ചെയ്തത്.

വേദിയൊരുക്കാനായി നടത്തിയ ശ്രമങ്ങള്‍ക്കിടെ കായലിലെ ജലത്തിന്റെ ഊഷ്മാവിലുണ്ടായ മാറ്റമാണ് മീനുകള്‍ കൂട്ടത്തോടെ ചവാൻ കാരണമെന്നാണ് വിശദീകരണം. വേദിയൊരുക്കുന്നതിന്റെ ഭാഗമായുണ്ടായ മലിനീകരണം മൂലം ഓക്‌സിജന്‍ കിട്ടാതെയാണ് മീനുകള്‍ ചത്തതെന്ന് പരിസ്ഥിതിവാദികളുടെ അഭിപ്രായം.

ദിവസങ്ങളായി അറുപതോളം പേര്‍ നിന്നാണ് ചത്തമീനുകളെ നീക്കം ചെയ്യുന്നത്. വലയില്‍ കോരി  വള്ളത്തില്‍ മറ്റൊരിടത്തുകൊണ്ടുപോയി ചത്തമീനുകളെ കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. അടുത്ത വര്‍ഷം ഓഗസ്റ്റിലാണ് മത്സരങ്ങള്‍ നടക്കേണ്ടത്.