Categories: Cricket

മത്സരത്തിനിടെ സഹകളിക്കാരനുമായി കൂട്ടിയിടിച്ച് ക്രിക്കറ്റ് താരം മരിച്ചു

കൊല്‍ക്കത്ത: മത്സരത്തിനിടെ സഹകളിക്കാരനുമായി കൂട്ടിയിടിച്ച് ക്രിക്കറ്റ് താരം മരിച്ചു. പശ്ചിമ ബംഗാള്‍ മുന്‍ അണ്ടര്‍-19 ക്രിക്കറ്റ് ടീം നായകന്‍ അങ്കിത് കേസരി (20)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അങ്കിത് കഴിഞ്ഞ മൂന്ന് ദിവസമായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും രാത്രി ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി. തിങ്കളാഴ്ച കാലത്താണ് മരിച്ചത്.

കൊല്‍ക്കത്തയിലെ ജാദവ്പുര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഗ്രൗണ്ടില്‍ ഈസ്റ്റ് ബംഗാളും ഭവാനിപൂര്‍ ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് അപകടം. ടീമിലെ ആദ്യ ഇലവനില്‍ ഇല്ലാതിരുന്ന അങ്കിത് പകരക്കാരനായി ഫീല്‍ഡ് ചെയ്യുകയായിരുന്നു. 44-ാം ഓവറില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ബൗളറായ സൗരവ് മണ്ടലുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നു അങ്കിത്. സൗരവിന്റെ കൈമുട്ട് അങ്കിതിന്റെ പിന്‍കഴുത്തിലും തലയിലും ഇടിക്കുകയായിരുന്നുവെ് സഹകളിക്കാര്‍ പറഞ്ഞു. കൂട്ടിയിടിച്ച് ഉടനെ രക്തം ഛര്‍ദിച്ച് ബോധംകെട്ടു വീണ അങ്കിതിനെ ഉടനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Share
Published by
web editor

Recent Posts

സുപ്രധാന തീരുമാനവുമായി ഖത്തര്‍

വികസ്വര രാജ്യങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ സുപ്രധാന തീരുമാനവുമായി ഖത്തര്‍. 2021 ഓടെ 10 ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമെന്നാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍…

4 mins ago

വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ്

ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതാണ് രാത്രികാലങ്ങളിലെ പല അപകടങ്ങള്‍ക്കും കാരണം. ഉറക്കം വരുന്നു എന്ന് തോന്നിയാല്‍ തീര്‍ച്ചയായും ഡ്രൈവിംഗ് നിര്‍ത്തി വെക്കണം. ഡ്രൈവിങ്ങിനിടെയുള്ള ഉറക്കത്തെ തുടര്‍ന്നുള്ള അപകടം വര്‍ധിക്കുമ്പോള്‍ ഓര്‍മ്മപ്പെടുത്തലും…

15 mins ago

ടീമിനെ നയിക്കുമ്പോള്‍ മാതൃകയാക്കിയിട്ടുള്ളത് മഹേന്ദ്രസിങ് ധോണിയെ മാത്രമാണെന്ന് വിരാട് കോഹ്‌ലി

ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ നയിക്കുമ്പോള്‍ മാതൃകയാക്കിയിട്ടുള്ളത് മഹേന്ദ്രസിങ് ധോണിയെ മാത്രമാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇക്കാര്യത്തില്‍ മറ്റു മാതൃകകള്‍ തനിക്കു മുന്‍പില്‍ ഇല്ല. കളിയെക്കുറിച്ച്…

29 mins ago

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയിലേക്ക് നിസാന്റെ പുതിയ കിക്ക്‌സ് എസ്‌യുവി

കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ ആഗോളതലത്തില്‍ ആദ്യമായി അവതരിപ്പിച്ച കിക്ക്‌സ് രൂപത്തില്‍ വലിയ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യയിലേക്കെത്തുന്നത്. റെനൊ ക്യാപ്ച്ചറിന് അടിത്തറയാകുന്ന പ്ലാറ്റ്‌ഫോമാണ് എംഒ. ഡസ്റ്റര്‍, ലോഡ്ജി മോഡലുകളില്‍ ഉപയോഗിച്ച്…

35 mins ago

അനന്തപുരിക്ക് സ്വന്തമായി ഒരു ഓണ്‍ലൈന്‍ ടാക്‌സി; ക്യൂബര്‍

പെട്ടെന്നു കേട്ടാല്‍ ഓണ്‍ലൈന്‍ ടാക്‌സി ഭീമന്മാരായ യൂബര്‍ എന്നു തോന്നുമെങ്കിലും തിരുവനന്തപുരത്തെ ടാക്‌സി ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ പിറന്നതാണ് ക്യൂബര്‍ അഥവാ ക്വാളിറ്റി ആന്റ് ബെസ്റ്റ് റൈഡ് (Qualtiy…

40 mins ago

ബാംഗ്ലൂര്‍ ഡേയ്‌സിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ചതില്‍ പശ്ചാത്താപമുണ്ടെന്ന് റാണാ ദഗുപതി

ബാംഗ്ലൂര്‍ ഡേയ്‌സിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ചതില്‍ പശ്ചാത്താപമുണ്ടെന്ന് റാണാ ദഗുപതി. ബാംഗ്ലൂര്‍ ഡേയ്‌സ് തമിഴ് റീമേക്കില്‍ താന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അത് ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായി.…

44 mins ago

This website uses cookies.