മത്സരത്തിനിടെ സഹകളിക്കാരനുമായി കൂട്ടിയിടിച്ച് ക്രിക്കറ്റ് താരം മരിച്ചു

single-img
20 April 2015

ankitകൊല്‍ക്കത്ത: മത്സരത്തിനിടെ സഹകളിക്കാരനുമായി കൂട്ടിയിടിച്ച് ക്രിക്കറ്റ് താരം മരിച്ചു. പശ്ചിമ ബംഗാള്‍ മുന്‍ അണ്ടര്‍-19 ക്രിക്കറ്റ് ടീം നായകന്‍ അങ്കിത് കേസരി (20)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അങ്കിത് കഴിഞ്ഞ മൂന്ന് ദിവസമായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും രാത്രി ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി. തിങ്കളാഴ്ച കാലത്താണ് മരിച്ചത്.

കൊല്‍ക്കത്തയിലെ ജാദവ്പുര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഗ്രൗണ്ടില്‍ ഈസ്റ്റ് ബംഗാളും ഭവാനിപൂര്‍ ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് അപകടം. ടീമിലെ ആദ്യ ഇലവനില്‍ ഇല്ലാതിരുന്ന അങ്കിത് പകരക്കാരനായി ഫീല്‍ഡ് ചെയ്യുകയായിരുന്നു. 44-ാം ഓവറില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ബൗളറായ സൗരവ് മണ്ടലുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നു അങ്കിത്. സൗരവിന്റെ കൈമുട്ട് അങ്കിതിന്റെ പിന്‍കഴുത്തിലും തലയിലും ഇടിക്കുകയായിരുന്നുവെ് സഹകളിക്കാര്‍ പറഞ്ഞു. കൂട്ടിയിടിച്ച് ഉടനെ രക്തം ഛര്‍ദിച്ച് ബോധംകെട്ടു വീണ അങ്കിതിനെ ഉടനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.