ഒപ്പം ജോലി ചെയ്യുന്നത് സ്വന്തം അമ്മയാണെന്ന് യുവതി അറിയുന്നത് നാലാം വര്‍ഷം

single-img
20 April 2015

mother and babyഒഹായോ: ഒപ്പം ജോലി ചെയ്യുന്നത് സ്വന്തം അമ്മയാണെന്ന് യുവതി അറിഞ്ഞത് നാലു വര്‍ഷങ്ങൾക്ക് ശേഷം. അമേരിക്കയിലെ ഒഹായോവിലാണ് സംഭവം. കുട്ടിക്കാലത്തെ ദത്തെടുക്കപ്പെട്ട ലാ സോണിയ മിച്ചെല്‍ ക്ലാര്‍ക്ക്, പിന്നീട് ജോലി കിട്ടിയ ശേഷം സ്വന്തം അമ്മയെത്തേടി ഇറങ്ങുകയായിരുന്നു.

മുപ്പത്തെട്ടുവയസുകാരിയായ ലാ സോണിയ ജോലി കിട്ടിയ ശേഷം പലയിടങ്ങളിലും അമ്മയെ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും പക്കലുള്ള രേഖകള്‍ മാത്രമായിരുന്നു ലാ സോണിയക്ക് അമ്മയെ കണ്ടെത്താനുള്ള ഏകപോംവഴി.  ഇപ്പോഴത്തെ സ്ഥലത്താണ് ജോലി ചെയ്യുന്നത.

കഴിഞ്ഞദിവസം യാദൃശ്ചികമായാണ് തന്റെ ഒപ്പം നാലു വര്‍ഷമായി ജോലി ചെയ്യുന്നവരില്‍ ഒരാള്‍ക്ക് തന്റെ പക്കലുള്ള രേഖകളിലുള്ള അതേ  പേരാണെന്ന് ലാ സോണിയ അറിഞ്ഞത്. തുടര്‍ന്ന് സോണിയ തന്റെ കഥ ഇവരോട് പറഞ്ഞപ്പോള്‍ താന്‍ തന്നെയാണ് സ്വന്തം അമ്മ എന്നു സമ്മതിക്കുകയായിരുന്നു.

ലാ സോണിയയെ ദത്തെടുത്തവരും ഇവര്‍ തന്നെയാണ് അമ്മ എന്നു സ്ഥിരീകരിച്ചു. ദത്തു മാതാപിതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ലാ സോണിയയുടെയും അമ്മയുടെയും കൂടിക്കാഴ്ച.