ഉംറക്കായി കൊണ്ടുവന്നവരെ ഉപേക്ഷിച്ച് മുങ്ങിയ ട്രാവല്‍സ് ഉടമക്കെതിരെ പൊലീസ് കേസെടുത്തു

single-img
20 April 2015

mekkhaകൊണ്ടോട്ടി: ഉംറക്കായി കൊണ്ടുവന്ന 43 മംഗലാപുരം സ്വദേശികളെ ലോഡ്ജില്‍ ഉപേക്ഷിച്ച് ട്രാവല്‍സ് ഉടമ മുങ്ങിയ സംഭവത്തില്‍ കോട്ടക്കല്‍ പൊലീസ് കേസെടുത്തു. ഉംറ സംഘാംഗങ്ങള്‍ ഞായറാഴ്ച എസ്.പിക്ക് പരാതി നല്‍കും.  മലപ്പുറം മുണ്ടുപറമ്പിലെ അമാന്‍ ഇന്‍റര്‍നാഷനല്‍ ട്രാവല്‍സ് ഉടമ കോട്ടക്കല്‍ ചൂനൂര്‍ സ്വദേശി അന്‍വര്‍ ഹുസൈനാണ് സംഘത്തില്‍നിന്ന് 28 ലക്ഷം രൂപ വാങ്ങി മുങ്ങിയത്. വിസ സ്റ്റാമ്പിങ് ചെയ്ത ട്രാവല്‍സിന് ഒരു തുകയും ലഭിച്ചില്ലെന്നാണ് ട്രാവല്‍സ് ഉടമ പറയുന്നത്.

അന്‍വര്‍ ഹുസൈന്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് വിവിധ പൊലീസ് സ്റ്റേഷനുകളിലായി എഴുപതോളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. തട്ടിപ്പ് മനസ്സിലാക്കിയ മംഗലാപുരം സംഘം കഴിഞ്ഞ ചൊവ്വാഴ്ച കോട്ടക്കല്‍, കരിപ്പൂര്‍ സ്റ്റേഷനുകളില്‍ പരാതി നല്‍കാന്‍ എത്തിയെങ്കിലും പൊലീസ് തിരിച്ചയക്കുകയായിരുന്നു. മലപ്പുറം എസ്.പി ഇടപെട്ടതോടെയാണ് ശനിയാഴ്ച കോട്ടക്കല്‍ പൊലീസ് കേസെടുത്തത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന സംഘം കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കരിപ്പൂരിലെത്തിയത്.