മദ്യ ലഹരിയിൽ മദാമ്മ പോലീസിനേയും നാട്ടുകാരേയും വട്ടം കറക്കി

single-img
20 April 2015

bar-hiresകോവളം: മദ്യ ലഹരിയിൽ മദാമ്മ പോലീസിനേയും നാട്ടുകാരേയും വട്ടം കറക്കി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്‌ നാട്ടുകാരെയും പോലീസിനെയും വലച്ച മദാമ്മയുടെ വിക്രിയകള്‍ നടന്നത്‌. വിഴിഞ്ഞത്തെ ദേവാലയത്തിന്‌ മുന്നില്‍ ഉച്ചത്തില്‍ വിലപിക്കുന്ന മദാമ്മ പ്രാര്‍ത്ഥിക്കുകയാണെന്നാണ്‌ നാട്ടുകാര്‍ ആദ്യം കരുതിയത്‌. പിന്നീട് നിലവിളിയും പ്രാര്‍ത്ഥനയും കൂടുതല്‍ ഉച്ചത്തിലാകുന്നത്‌ കണ്ട നാട്ടുകാര്‍ക്ക്‌ പന്തികേട്‌ തോന്നിയതോടെ കാര്യം അന്വേഷിക്കാനെത്തി. കാര്യം അന്വേഷിച്ച നാട്ടുകാരോട്‌ മദാമ്മ തട്ടിക്കയറി.

മദാമ്മ അതിരുവിട്ടതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. സ്‌ഥലത്തെത്തിയ പോലീസിന്റെ അനുനയശ്രമങ്ങളും പരാജയപ്പെട്ടതോടെ മദാമ്മയെ ജീപ്പില്‍ പോലീസ്‌ സ്‌റ്റേഷനിലെത്തിച്ചു. എന്നാൽ അവിടെയും വിക്രിയകള്‍ കാണിച്ച മദാമ്മ. ഏറെ നേരത്തിന്‌ ശേഷം കെട്ട്‌ വിട്ടതോടെ നാട്‌ കാണാനെത്തിയ താന്‍ കോവളത്താണ്‌ താമസമെന്ന്‌ പോലീസിനെ അറിയിച്ചത്‌. മനപ്പൂര്‍വമല്ലാതെ സംഭവിച്ച കാര്യങ്ങള്‍ക്ക്‌ ക്ഷമ ചോദിച്ച അവർ ഹോട്ടലുകാരെ വിളിച്ച്‌ വരുത്തി വിട്ടയച്ച്‌
പോലീസുകാരും തടിയൂരി.