വിഎസ് എല്‍ഡിഎഫിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചിട്ടില്ല- എം പി വീരേന്ദ്രകുമാര്‍

single-img
20 April 2015

veeranരാജ്യസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തന്നെ വിളിച്ച് എല്‍ ഡി എഫിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് എം പി വീരേന്ദ്രകുമാര്‍. കോഴിക്കോട്, വീരേന്ദ്രകുമാര്‍ തന്നെ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.

പാര്‍ട്ടി എംഎല്‍എമാര്‍ യു ഡി എഫിനാണ് വോട്ട് ചെയ്തതെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി എസ് തന്നെ വിളിച്ചിട്ടില്ല. വി എസിനെ കണ്ടിട്ടോ സംസാരിച്ചിട്ടോ മാസങ്ങളായി. ഇക്കാര്യം സംബന്ധിച്ച് എല്‍ ഡി എഫ് നേതാക്കളോ മറ്റുസഖാക്കളോ വി എസോ ബന്ധപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ വീരേന്ദ്രകുമാര്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു.

രാജ്യസഭ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അഭ്യര്‍ത്ഥിച്ചതായി സി പി ഐ നേതാവ് സി ദിവാകരന്‍ ആയിരുന്നു പറഞ്ഞത്.