അമ്പയർ താക്കീത് ചെയ്തു; കെയ്‌റോണ്‍ പൊള്ളാര്‍ഡ് വായില്‍ ടേപ്പ്‌ ഒട്ടിച്ച് പ്രതിഷേധിച്ചു

single-img
20 April 2015

polladഐപിഎൽ മത്സരത്തിനിടെ കെയ്‌റോണ്‍ പൊള്ളാര്‍ഡിന്റെ പ്രതിഷേധം എല്ലാവരേയും പൊട്ടിച്ചിരിപ്പിച്ചു. ബാംഗ്ലൂർ-മുംബൈ മത്സരത്തിനിടെ അമ്പയർ താക്കീത് ചെയ്തതിൽ പ്രതീക്ഷിച്ച് മുംബൈ ഇന്ത്യന്‍സ് താരം കെയ്‌റോണ്‍ പൊള്ളാര്‍ഡ് വായില്‍ സെല്ലോ ടേപ്പ്‌ ഒട്ടിച്ച് പ്രതിഷേധിച്ചത്. ക്രിസ്‌ ഗെയിലിനെ വാക്കുകള്‍ കൊണ്ട്‌ പൊള്ളാര്‍ഡ്‌ പ്രകോപിപ്പിക്കാന്‍ ശ്രമിത് അമ്പയര്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഇതാണ് പൊള്ളര്‍ഡിന്റെ പ്രതിഷേധത്തിന് കാരണമായത്.

ക്രിസ്‌ ഗെയില്‍ ക്രീസില്‍ നില്‍ക്കുന്ന വേളയില്‍ പൊള്ളാര്‍ഡ് ഗെയിലിനെ വാക്കുകള്‍ കൊണ്ട്‌ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. ഇരുവരും തമ്മില്‍ ചെറിയ വാഗ്വാദവും ഉണ്ടായതിനെ തുടര്‍ന്ന് അമ്പയര്‍ റിച്ചാര്‍ഡ്‌ ഇല്ലിംഗ്‌വര്‍ത്ത്‌ പൊള്ളാര്‍ഡിന്‌ താക്കീത്‌ നല്‍കി. ഇതില്‍ കുപിതനായ പൊള്ളാര്‍ഡ്‌ വായില്‍ സെല്ലോ ടേപ്പ്‌ ഒട്ടിച്ച്‌ പ്രതിഷേധിക്കുകയായിരുന്നു.

പൊള്ളര്‍ഡിന്റെ പ്രതിഷേധം കാണികള്‍ക്കും താരങ്ങള്‍ക്കും രസകരമായ അനുഭവമായി തീര്‍ന്നു. റിക്കി പോണ്ടിംഗ്‌, ജോണ്ടി റോഡ്‌സ്, റോബിന്‍ സിംഗ്‌ തുടങ്ങിയവര്‍ പൊള്ളര്‍ഡിന്റെ പ്രതിഷേധത്തില്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.