രാജ്യസഭാ തിരഞ്ഞെടുപ്പ്; ഐക്യജനതാദളിനോടും ആർ.എസ്.പിയോടും വി.എസ് വോട്ട് അഭ്യർത്ഥിച്ചു

single-img
20 April 2015

vsതിരുവനന്തപുരം: ഐക്യജനതാദളിനോടും ആർ.എസ്.പിയോടും രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന്പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ അഭ്യർത്ഥിച്ചതായി സി.പി.ഐ നിയമസഭാകക്ഷി നേതാവ് സി.ദിവാകരൻ. ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാവുമെന്ന് കരുതുന്നതായി വി.എസ് വ്യക്തമാക്കിയെന്നും ദിവാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം,​ രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ ഇതു സംബന്ധിച്ച് മാദ്ധ്യമങ്ങളോട് ഒന്നും തന്നെ പ്രതികരിക്കാൻ തയ്യാറായില്ല.

എന്നാൽ വി.എസ് ചർച്ച നടത്തിയതിനെ കുറിച്ച് അറിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.