മുംബൈക്ക് ആദ്യ ജയം

single-img
20 April 2015

harjiബാംഗ്ലൂര്‍: ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് 18 റണ്‍ ജയം. ഈ സീസണിലെ  മുംബൈ യുടെ ആദ്യ ജയമാണിത്. മുംബൈ ഉയര്‍ത്തിയ 210 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിനെതിരെ ബാംഗ്ലൂരിന്റെ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സില്‍ അവസാനിച്ചു.

മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും വലിയ സ്‌കോര്‍ കണ്ടെത്താനാകാതെ പോയതാണ് ബാംഗ്ലൂരിന് തിരിച്ചടിയായത്. ഗെയ്ല്‍ (10), ബിസ്ല (20), കോലി (18), കാര്‍ത്തിക് (18) എന്നിങ്ങനെയാണ് ആദ്യ നാല് ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍. തകര്‍ത്തടിച്ച ഡി വില്ല്യേഴ്‌സ് അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 11 പന്തില്‍ 41 റണ്‍സെടുത്തു.

25 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സുമുള്‍പ്പെടെ 47 റണ്‍സെടുത്ത ഡേവിഡ് വീസ് ആണ് ബാംഗ്ലൂരിന്റെ ടോപ്‌സ്‌കോറര്‍. ഏഴാം വിക്കറ്റില്‍ ഇഖ്ബാല്‍ അബ്ദുല്ലയുമായി (15 പന്തില്‍ 20) ചേര്‍ന്ന വീസ് കൂട്ടിച്ചേര്‍ത്ത 58 റണ്‍സാണ് ബാംഗ്ലൂരിനെ മുംബൈ സ്‌കോറിനടുത്തെത്തിച്ചത്. നാല് മുംബൈ വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത വീസ് മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് കാഴ്ചവെച്ചത്.

നേരത്തേ ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് അര്‍ധസെഞ്ച്വറി ലെന്‍ഡില്‍ സിമ്മണ്‍സ് (44 പന്തില്‍ 59), ഉന്‍മുക്ത് ചന്ദ് (37 പന്തില്‍ 58), രോഹിത് ശര്‍മ (15 പന്തില്‍ 42) എന്നിവരുടെ മികവിലാണ് മുംബൈക്ക് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.