തിരഞ്ഞെടുപ്പ് ലിസ്റ്റിലെ ഏറ്റവും മുതിര്‍ന്ന വോട്ടറുടെ പ്രായം 747 വയസ്സ്

single-img
20 April 2015

voterIDമീററ്റ്: തിരഞ്ഞെടുപ്പ് ലിസ്റ്റിലെ ഏറ്റവും മുതിര്‍ന്ന വോട്ടറുടെ പ്രായം 747 വയസ്സ്. മീററ്റ് കണ്ടോന്‍മെന്റ് ബോര്‍ഡ് തയാറാക്കിയ ലിസ്റ്റിന്റെ അവസ്ഥയാണിത്. കൂടാതെ ലിസ്റ്റിൽ പലർക്കും 200 ഉം 600 ഉം വയസ്സുണ്ട്.

റോയല്‍ ആര്‍ട്ടിലറി ബസാറിലെ താമസക്കാരനായ ഹരി സിങ്ങിനാണ് 747 വയസ്സ്. മീററ്റ് വാര്‍ഡ് 2ൽ താമസിക്കുന്ന ഛോട്ടേലാലിന് ഏപ്രിലില്‍ 72 വയസ്സ് പൂര്‍ത്തിയായതേയുള്ളൂ, എന്നാൽ ഇദ്ദേഹത്തിന്റെ മകൻ സുനില്‍യാദവിന്റെ ലിസ്റ്റിലെ പ്രായം 112 വയസ്സാണ്. ബംഗ്ലാവ് ഏരിയയില്‍ താമസിക്കുന്ന രചനയ്ക്ക് 549 ഉം അരുണ ത്രിവേദിക്ക് 540 ഉം ആണ് പ്രായം.

വോട്ടേഴ്‌സ് ലിസ്റ്റില്‍ വ്യാപകമായി തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെന്ന പരാതി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകള്‍. മെയ് 17ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെറ്റുതിരുത്തി പുതിയ ഐ.ഡി കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ കഴിയുമോ എന്ന കാര്യം ആര്‍ക്കുമറിയില്ല.