പ്രത്യേക ക്ഷണിതാവ് മാത്രമാക്കിയ തീരുമാനത്തില്‍ അസ്വാഭാവികതയില്ലെന്ന് വി.എസ്

single-img
19 April 2015

V-S-Achuthanandan-636-4872സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി പ്രത്യേക ക്ഷണിതാവ് മാത്രമാക്കിയ തീരുമാനത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.  ആരോഗ്യമല്ല പ്രായമാണ് പ്രധാനം. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ചാണോ മടങ്ങുന്നതെന്ന ചോദ്യത്തിന് അതല്ല എന്നായിരുന്നു വി.എസിന്റെ മറുപടി.