എം.പി. വീരേന്ദ്രകുമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ ഗൗരവമേറിയത് : വി.എം. സുധീരന്‍

single-img
19 April 2015

download (3)എം.പി. വീരേന്ദ്രകുമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ ഗൗരവമേറിയതാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍. ഇക്കാര്യത്തില്‍ വീരേന്ദ്രകുമാറുമായും ജെ.ഡി.യു.വുമായും ചര്‍ച്ചനടത്തുമെന്നും അദ്ദേഹം പറഞ്ഞു .

 
യു.ഡി.എഫിലെ മുതിര്‍ന്ന നേതാവാണ് വിരേന്ദ്രകുമാര്‍. ജെ.ഡി.യു.വുമായി മികച്ച ബന്ധമാണുള്ളത്. ആരും മുന്നണി വിട്ടുപോകുമെന്ന് കരുതുന്നില്ല. പാലക്കാട്ടെ തോല്‍വി സംബന്ധിച്ച അന്വേഷണറിപ്പോര്‍ട്ട് കെ.പി.സി.സി.ക്ക് ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് കിട്ടിയാല്‍ വിശദമായി പരിശോധിച്ച് നടപടിയെടുക്കും എന്നും സുധീരന്‍ പറഞ്ഞു.