വാട്ട്‌സ് ആപ്പില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അശ്ലീലചിത്രങ്ങള്‍; ലോക് ജനശക്തിപാര്‍ട്ടി നേതാവിനെതിരെ കേസ്‌

single-img
19 April 2015

download (2)വാട്ട്‌സ് ആപ്പിലൂടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ പാര്‍ട്ടിനേതാവിനെതിരെ പോലീസ് കേസെടുത്തു.ലോക് ജനശക്തിപാര്‍ട്ടിയുടെ പ്രാദേശികനേതാവും സമസ്തപുര്‍ ടൗണ്‍ പ്രസിഡന്റുമായ ഉമാശങ്കര്‍ മിശ്രയ്‌ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

 

വാട്ട്‌സ് ആപ്പിലൂടെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചതിനൊപ്പം നിരവധി ബി.ജെ.പി നേതാക്കള്‍ക്കും ചിത്രങ്ങള്‍ മിശ്രയുടെ മൊബൈല്‍ ഫോണിലുടെ അയച്ചുകൊടുത്തിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ബി.ജെ.പി നേതാവായ രാജീവ് രഞ്ജന്‍ തെളിവുകളുമായി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.മിശ്രയ്‌ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാനോടും ബി.ജെ.പി ആവശ്യപ്പെട്ടു .