വി.എസിനെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി; പ്രത്യേക ക്ഷണിതാവ് മാത്രമാക്കി

single-img
19 April 2015

vs22_4വിശാപട്ടണം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി പ്രത്യേക ക്ഷണിതാവ് മാത്രമാക്കി. കേരളത്തില്‍ നിന്ന് എളമരം കരീമും, എ.കെ ബാലനും ഉള്‍പ്പടെ 14 പുതുമുഖങ്ങളെ പുതിയ കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെട്ടു. 80 വയസ്സ് പിന്നിട്ടവരെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുകയെന്ന പൊതുനയത്തിന് അനുസരിച്ച് പാലോളി മുഹമ്മദ് കുട്ടി സ്വയം ഒഴിവായി. അതേസമയം പ്രായം 80 തോട് അടുക്കുന്ന പി.കെ ഗുരുദാസനെ കേന്ദ്രകമ്മിറ്റിയില്‍ നിലനിര്‍ത്തി.

മുതിര്‍ന്ന നേതാവ് എന്ന പരിഗണന വച്ചാണ് വി.എസിനെ പ്രത്യേക ക്ഷണിതാവാക്കിയത്. കഴിഞ്ഞ തവണയും വി.എസിനെ പ്രായത്തിന്റെ കാര്യത്തില്‍ ഇളവ് നല്‍കിയാണ് കേന്ദ്രകമ്മിറ്റിയില്‍ നിലനിര്‍ത്തിയത്. ഇത്തവണ സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ചനിലപാട് വി.എസ്സിനെ ഒഴിവാക്കണമെന്നായിരുന്നു. സ്ഥാപകനേതാവ് എന്ന നിലയില്‍ ഒടുവില്‍ വി.എസിന് പ്രത്യേക പരിഗണന നല്‍കി ക്ഷണിതാവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.